News

ബസില്‍ വെച്ച് ഒന്‍പതാംക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു: കണ്ടക്ടര്‍ അറസ്റ്റില്‍

25 March 2023 , 4:42 PM

 

കോഴിക്കോട്: ഒമ്പതാം ക്ലാസ്സുകാരിയെ ബസില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി പിടിയില്‍. സ്വകാര്യ ബസ് കണ്ടക്ടറാണ് അറസ്റ്റിലായത്. ബനാറസ് ബസിലെ കണ്ടക്ടര്‍ കല്‍പ്പള്ളി സ്വദേശി മുഹമ്മദ് സിനാനാണ്(22) പിടിയിലായത്. ട്യൂഷന് പോകുകയായിരുന്ന കുട്ടിക്ക് ടിക്കറ്റ് കൊടുക്കുന്നതിനിടയില്‍ ഇയാള്‍ സൗഹൃദ സംഭാഷണം നടത്തി അടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി സീറ്റില്‍ തൊട്ടടുത്തിരുന്ന് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
കുട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സംഭവം ആരോടും പറയരുതെന്ന് ഇയാള്‍ പറഞ്ഞു. പിന്നീട് കുട്ടി സംഭവം രക്ഷിതാക്കള്ളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാവൂര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് സിനാനെ പിടികൂടിയത്. പ്രതിയെ പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.