21 November 2022 , 11:43 PM
അവസാന തീയതി ഡിസംബർ 20
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സി.ഐ. എസ്.എഫ്) കോൺസ്റ്റബിൾ/ ട്രേഡ്സ്മാൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 787 ഒഴിവുകളാണുള്ളത്. വനിതകൾക്കും അപേക്ഷിക്കാവുന്നതാണ്. കേരളത്തിൽ താമസിക്കുന്നവർക്ക് സതേൺ റീജിയണിലേക്കാണ് അപേക്ഷിക്കാ നാവുക. സതേൺ മേഖലയിൽ പുരുഷൻന്മാർക്ക് 139 ഒഴിവും വനിതകൾക്ക് 14 ഒഴിവുമുണ്ട്. ആകെ എട്ട് റീജണുകളിലായാണ് ഒഴിവുകളുള്ളത്.
സതേൺ മേഖലയിലെ ഒഴിവുകൾ
പുരുഷൻ: കുക്ക് 51, കോബർ- 2, ടെയ്ലർ-5, ബാർബർ-23, വാഷർ മാൻ-20, സ്വീപ്പർ-33, മേസൻ-2, പ്ലംബർ-1, മാലി-1, വെൽഡർ-1. (ആകെ 139 ഒഴിവ്) വാർബർ അപേക്ഷാഫീസ്: ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ്. വിഭാ ഗക്കാർക്ക് 100 രൂപ. വനിതകൾക്കും എസ്.സി, എസ്.ടി. വിഭാഗ ക്കാർക്കും വിമുക്തഭടന്മാർക്കും ഫീസ് ഇല്ല. നെറ്റ് ബാങ്കിങ്/ ക്രഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ്/ റുപ്പേ കാർഡ്/ യു.പി.ഐ. വഴി ഓൺലൈനായോ ജനറേറ്റ് ചെയ്ത ചെല്ലാൻ വഴി എസ്.ബി.ഐ. ബ്രാഞ്ചുകളിൽ പണമായോ, ഓൺലൈനായോ ഡിസംബർ 20 നകം ഫീസ് അടയ്ക്കണം. എസ്.ബി.ഐ. ബ്രാഞ്ച് വഴി ചെല്ലാൻ ഉപയോഗിച്ച് ഫീസ് അടയ്ക്കുന്നവർക്ക് ഡിസംബർ 22 വരെ സമയമുണ്ട്. എന്നാൽ ഇവർ ഡിസംബർ 20-ന് മുൻപ് ചെല്ലാൻ ജനറേറ്റ് ചെയ്തിരിക്കണം. ശമ്പളം: 21,700-69,100 രൂപ. യോഗ്യത: പത്താം ക്ലാസ് തത്തുല്യം. സ്ലിൽ ആവശ്യമായ ട്രേഡുകളിൽ ഐ.ടി.ഐക്കാർക്ക് മുൻഗണന ലഭിക്കും. ശാരീരിക യോഗ്യത: ഉയരം: പുരുഷൻമാർക്ക് 170 സെ.മിയും വനിതകൾക്ക് 157 പുരുഷന്മാർ: ആറര മിനിട്ടിൽ 1.6 കിലോമീറ്റർ ഓട്ടം. വനിതകൾ: നാല് മിനിട്ടിൽ 800 മീറ്റർ ഓട്ടം. അപേക്ഷ: ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വൺ ടൈം രജിസ്ട്രേഷൻ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ട ത്. നിർദേശങ്ങൾ വെബ്സൈ റ്റിലെ വിജ്ഞാപനത്തിൽ നൽകി യിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിയ്ക്കുന്നതിനുമായി . www.cisfrectt.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി ഡിസംബർ 20.
31 January 2023 , 2:29 PM
31 January 2023 , 12:23 PM
31 January 2023 , 12:17 PM
31 January 2023 , 12:04 PM
Comments
RELATED STORIES
പിഎസ്സി പരീക്ഷ എഴുതുമെന്നറിയിച്ചിട്ട് എത്താത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും
24 January 2023 , 12:15 PM
കൊച്ചി മെട്രോയിൽ അവസരം.
05 January 2023 , 11:22 AM
എമിറേറ്റ്സ് എയർലൈൻസിൽ ഇരുനൂറിലേറെ ഒഴിവുകൾ
26 December 2022 , 1:19 PM
കേന്ദ്രീയ വിദ്യാലയത്തിൽ പതിമൂവായിരത്തിലധികം ഒഴിവുകൾ.
15 December 2022 , 4:59 AM
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 960 ഒഴിവുകൾ
13 December 2022 , 8:45 AM
കേന്ദ്രസർവീസിൽ 4500 ഒഴിവുകൾ
12 December 2022 , 12:35 PM