INTERNATIONAL NEWS

തൊട്ടടുത്ത സീറ്റിൽ ചാൾസ് ശോഭരാജ്; പേടിയോടെ യാത്രക്കാരി, വൈറലായി സഹയാത്രികൻ്റെ ചിത്രവും കുറിപ്പും

29 December 2022 , 5:34 AM

 

മാർക്ക് എ തോംസൺ എന്നയാളാണ് ട്വിറ്ററിലൂടെ ചിത്രം പങ്കു വെച്ചിരിക്കുന്നത് 

'പാരീസിലേക്കുള്ള ഒരു ദീർഘദൂര വിമാനത്തിൽ ഒരു സീരിയൽ കില്ലറുടെ അടുത്താണ്  ഇരിക്കുന്നതെന്നറിഞ്ഞാൽ ഞാനും അൽപ്പം ഭയന്നുപോകും' എന്നാണ് അദ്ദേഹം ചിത്രത്തിനോടൊപ്പം നൽകിയിരിക്കുന്ന കുറിപ്പ്. ഏതായാലും സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രം വൈറലാണ്. 

സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ഈ കഴിഞ്ഞ ദിവസം ജയിൽ മോചിതനായിരുന്നു. നേപ്പാൾ ജയിലിൽ നിന്ന് മോചിതനായ ശോഭരാജിനെ കോടതി ഉത്തരവ് പ്രകാരം ഫ്രാൻസിലേക്ക് നാടുകടത്തി. ഖത്തർ എയർവേയ് സിൽ യാത്ര ചെയ്യുന്ന ശോഭരാജിൻ്റെയും ഭയത്തോടെയിരിക്കുന്നു സഹ യാത്രികയുടെയും ചിത്രം  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. വിമാനത്തിൽ തൻ്റെ തൊട്ടടുത്തിരുന്നയാൾ ചാൾസ് ശോഭരാജാണെന്ന് തിരിച്ചറിഞ്ഞ യാത്രക്കാരി ഭയന്നിരിക്കുന്നതാണ് ചിത്രം. ചാൾസ് ശോഭരാജിൻ്റെ അടുത്തിരിക്കുന്ന യുവതി ഭയത്തോടെ നോക്കുന്നതും പരമാവധി അകന്നിരിക്കാന്‍ ശ്രമിക്കുന്നതും ചിത്രത്തിലുണ്ട്. ഫോട്ടോ കണ്ട് വ്യത്യസ്ത തരത്തിലുള്ള അഭിപ്രായങ്ങളാണ് പലരും രേഖപ്പെടുത്തുന്നത്.

നേപ്പാൾ ജയിലിൽ നിന്ന് മോചിതനായതിനു പിന്നാലെ ഖത്തർ എർവേയ്സിൻ്റെ QR647 വിമാനത്തിലാണ് ശോഭരാജ് ദോഹയിലേക്ക് പറന്നത്. നീണ്ട 19 വര്‍ഷത്തിനു ശേഷമാണ് ചാള്‍സ് ജയില്‍ മോചിതനായത്.