CAREERS

കേന്ദ്രസർവീസിൽ 4500 ഒഴിവുകൾ

12 December 2022 , 12:35 PM

 

യോഗ്യത: പന്ത്രണ്ടാം ക്ലാസ്സ്, SSC/CHSL വിജ്ഞാപനം

കമ്പയിൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓഫീസുകൾ, ഭരണഘടനാ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ, ട്രിബ്യൂണലുകൾ തുടങ്ങിയവയിലായിരിക്കും നിയമനം. ലോവർ ഡിവിഷൻ ക്ലാർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിങ്ങനെ 4,500 ഒഴിവുകളാണുള്ളത്. SSC യുടെ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തിരഞ്ഞെടുപ്പിൻ്റെ  ഭാഗയി കംപ്യൂട്ടർ അധിഷ്ഠിത ഒന്നാം ഘട്ട പരീക്ഷ 2023 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടന്നേക്കും. 

യോഗ്യത: അംഗീകൃത ബോർഡ്/ സർവകലാശാല നടത്തുന്ന പന്ത്രണ്ടാം ക്ലാസ്/ തത്തുല്യ പരീക്ഷ പാസ്സായിരിക്കണം. 04.01.2023 -നകം പാസ്സായവരായിരിക്കണം അപേക്ഷകർ. ശമ്പളം: എൽ.ഡി.ക്ലാർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് 19,900-63,200 രൂപ. ഡേറ്റാ എൻട്രി ഓപ്പറേറ്റർക്ക് 25,500- 81,000 രൂപ.

പ്രായം: 01.01.2022-ന് 18-27 വയസ്സ്. (അപേക്ഷകർ 02.01.1995- ന് മുൻപോ 01.01.2004-ന് ശേഷമോ ജനിച്ചവരായിരിക്കരുത്). എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. വിഭാ ഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിയ്ക്കുന്നതിനും https://ssc.nic.in സന്ദർശിക്കുക.