News

താമരശ്ശേരി ചുരത്തിൽ വാഹനാപകടം, യുവതി മരിച്ചു,സുഹൃത്തിന് പരുക്ക്

09 March 2023 , 6:27 PM

 

 

വയനാട്: താമരശ്ശേരി ചുരത്തിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു.

നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിഞ്ഞ് ലാബ് ടെക്നീഷ്യനായ ത്രീഷ്മ (22)യാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത്  നിസാമിനെ പരിക്കുകളോടെ രക്ഷപ്പെടുത്തി.

അപകടം സംഭവിച്ചയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലപ്പുറം അരിക്കോട് കീഴുപറമ്പ് സ്വദേശിയാണ്  ത്രീഷ്മ.