Taste of Kerala

രുചികളുടെ മഹാ ലോകം തുറന്ന് ബോംബേ ഹോട്ടൽ

03 January 2023 , 10:33 PM

 

 

രുചികളുടെ അധോലോകമാണ് കോഴിക്കോട്  ബോംബേ ഹോട്ടൽ.      1947ൽ ഇന്ത്യക്ക് സ്വാതന്ത്യം കിട്ടി കൃത്യം രണ്ടു വർഷം കഴിഞ്ഞപ്പോൾ കോഴിക്കോടിന്റെ മനസ്സിൽ ബിരിയാണി വിളമ്പി തുടങ്ങിയതാണ്. ഇന്ന് അത് 7 പതിറ്റാണ്ടുകൾ പിനിട്ടിരിക്കുന്നു  കൃത്യമായി പറഞ്ഞാൽ 73 വർഷം

രുചി തേടി  കോഴിക്കോടെത്തുന്നവരുടെ എല്ലാം  തുടക്കം ‘ബോംബെ’യിൽ നിന്നായിരുന്നു.

ബിരിയാണിക്കഥകളുടെയും പലഹാരക്കൊതിയന്മാരുടെയും ‘അധോലോക’മായി ഇവിടം മാറി.

കോർപറേഷൻ ഓഫിസ് കഴിഞ്ഞ് വല്യങ്ങാടിയിലേക്ക് ‘തിരിയുന്നിടത്ത്’ ബോംബെ ഹോട്ടൽ

 

തലശ്ശേരി സ്വദേശിയായ എടക്കാട്ട് കുഞ്ഞഹമ്മദെന്ന പാചകവിദഗ്ധന്റെ സ്വപ്നമായിരുന്നു ബോംബെ 

ഹോട്ടൽ കടൽക്കാറ്റിന്റെ തലോടലേൽക്കുന്ന മണ്ണിൽ 1949 ലായിരുന്നു തുടക്കം .

 

കോഴിക്കോടുള്ളൊരു ഹോട്ടലിന് ബോംബെ എന്ന പേര് എങ്ങനെയാ വന്നതെന്ന് 

എല്ലാരും ചോദിക്കും. അക്കാലത്ത് ഇങ്ങനെയുള്ള പേരുകളായിരുന്നത്രെ ട്രെൻഡ് റംഗൂൺ ഹോട്ടൽ, കൊളംബോ ഹോട്ടൽ, പാരിസ് റസ്റ്ററന്റ്    

മദ്രാസ് കഫെ

 

അങ്ങനെ ഇത് തുടങ്ങിയപ്പോ കുഞ്ഞഹമ്മദ് 

പേരിട്ടു   ‘ബോംബെ’ ഹോട്ടൽ 

 

ഈ 73 വർഷത്തിൽ  40 വർഷത്തോളം പലഹാരനിർമാണത്തിന് നേതൃത്വം കൊടുത്തിരുന്നത് കക്കോടിക്കാരൻ ഹസൻക്കയായിരുന്നു

ഞാൻ മുമ്പ് എങ്ങും കേട്ടിട്ടില്ലാത്തകഴിച്ചിട്ടില്ലാത്ത 

ഒന്നാണ് മട്ടൺ കട്‌ലറ്റ്    വെറും മട്ടൺ കട്‌ലറ്റല്ല 

ഇവിടുത്തേത്  മുട്ടയുടെ വെള്ള പൊരിച്ചെടുത്ത് 

അതിന്റെ കൂടെ വിളമ്പുന്ന സ്പെഷൽ ഐറ്റമാണ്

 

പിന്നെ സ്ഥിരം മലബാറിന്റെ  രുചികളായ ഇറച്ചിപ്പത്തൽ 

ചട്ടിപ്പത്തിരി, പഴംനിറച്ചത്, ഉന്നക്കായ, മുട്ട മറിച്ചത് മുട്ട മാല, മുട്ട സുർക്ക  അങ്ങനെ നീളുന്നു  ബോംബയിലെ വിഭവങ്ങൾ

ഉച്ചയൂണ് കഴിക്കാത്തതിനാൽ നന്നായി ഭക്ഷണം കഴിച്ച്  ബോംബെ അധോലോകത്ത് നിന്ന് പടിയിറങ്ങിയത്.

 

(എഴുത്ത്: അജയ്  പി.കെ)