Sports

ലോകകപ്പിൽ നിന്ന് ബെൽജിയം പുറത്ത്

01 December 2022 , 10:34 PM

 

 

 

ദോഹ: കിരീട പ്രതീക്ഷയോടെ ഖത്തറിൽ എത്തിയ ശക്തരായ ബെൽജിയം ലോകകപ്പ് ഫുട്ബോളിൽ നിന്ന് പുറത്തായി. നിർണായക മത്സരത്തിൽ ക്രൊയേഷ്യയോട് സമനില പാലിച്ചു. (0-0)

ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. അവസരങ്ങൾ കളഞ്ഞു കുളിച്ചതാണ് ബൽജിയത്തിന് തിരിച്ചടിയായത്.