21 December 2022 , 6:41 AM
കാസര്‍കോട്: ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങള്‍ക്ക് നിറപകിട്ടേകാന്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് 24ന് തുടക്കമാകും. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, കുടുബശ്രീ, അസ്മി ഹോളിഡേയ്സ്, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്റ് കോര്‍പറേഷനാണ് ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
ജനുവരി രണ്ട് വരെ നീണ്ടു നില്ക്കുന്ന സാംസ്കാരിക മാമാങ്കത്തിനായി ബേക്കല്‍ കോട്ടയും ബീച്ചും ഒരുങ്ങി. ഡിസംബര്‍ 24ന് അരങ്ങേറുന്ന ഉത്സവത്തിന് മുഖ്യമന്ത്രി പിണറായി വിജയന് തിരിതെളിയിക്കും.10 ദിവസം നീണ്ടു നില്ക്കുന്ന ആഘോഷ ങ്ങളില്‍ വൈവിധ്യമാര്‍ന്ന കാഴ്ചകളാണ് ജനങ്ങള്‍ ക്കായി ഒരുങ്ങുന്നതെന്ന് സംഘാടക സമിതി ഭാരവാ ഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വ്യത്യസ്ത ഭാഷകളേയും സംസ്കാരത്തേയും ഒരു പോലെ ഹൃദയത്തിലേറ്റു വാങ്ങുന്ന കാസര്‍കോടിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുന്നതാകും ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ്. പരിപാടിയില്‍ കലാ സാംസ്ക്കാരിക സന്ധ്യ, പ്രാദേശിക കലാപരിപാടികള്‍, ഫുഡ് ഫെസ്റ്റിവല്‍ എന്നിവ കാഴ്ച്ചക്കാരുടെ മനംകവരും. വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടു പരിചയിച്ച ബീച്ച് സ്പോര്‍സാണ് മേളയുടെ പ്രധാന ആകര്‍ഷണം. ചരിത്രമുറങ്ങുന്ന കാസര് കോടിന്റെ മുഖമാകും ബേക്കല്‍ ഇന്റര്‍ നാഷണല്‍ ബീച്ച് ഫെസ്റ്റില്‍ പ്രതിഫലിക്കുക. നിരവധി സംസ്കാര സമന്വയങ്ങളുടെ വിളനിലമായ സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്റെ തനത് പൈതൃകവും ലോകത്തിന് പരിചയപ്പെടുത്താനാകും. നാടിന്റെ ഐക്യം വിളിച്ചോ തുന്ന മേള കൂടിയാണിത് പ്രാരംഭ ഘട്ടം മുതല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഏവരും ഒറ്റക്കെ ട്ടായി പ്രവര്‍ത്തിച്ചു. നാടിന്റെ തനിമയുടെയും സംസ്കാരത്തിന്റെയും പരിച്ഛേദം ആയിരിക്കും ബേക്കല്‍ ഇന്റര്‍ നാഷണ ല്‍ ബീച്ച് ഫെസ്റ്റിവല്‍
*ഇരുന്നൂറില്‍ പരം സ്റ്റാളുകള്‍*
കലാപരിപാടികളും സാഹസി ക വിനോദ റൈഡുകളും പ്രദര് ശനങ്ങളും ഉള്‍പ്പടെ നിരവധി പരിപാടികള്‍ അരങ്ങേറും. ഇരുന്നൂറില്‍പ്പരം സ്റ്റാളുകളാ ണ് മേളയെ ആകര്‍കമാക്കാന്‍ അണിയറയില്‍ ഒരുങ്ങുന്നത്. മന്ത്രി അഹമ്മദ് ദേവര്‍കോ വില്‍, റോബോട്ടിക് ഷോയും രാജ്മോഹന്‍ ഉണ്ണിത്താന് എംപി.പുഷ്പ പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യും. ഗ്രാന്‍ഡ് കാര്‍ണിവല്‍,വാട്ടര്‍ സ്പോട്ട്, ഹെലികോപ്റ്റര്‍ റൈഡ്, ഫ്ളവര്‍ ഷോ, റോബോട്ടിക്ക് ഷോ, കള്‍ച്ചറല്‍ ഷോ, സാന്‍ഡ് ആര്‍ട്ട് തുടങ്ങി വിനോദവും വിജ്ഞാനവും പകരുന്ന മായിക കാഴ്ച കളാണ് ബേക്കല്‍ ഇന്റര്‍ നാഷ ണല്‍ ബീച്ച് ഫെസ്റ്റ് ഇന്ത്യയിലെ മ്പാടുമുള്ള സഞ്ചാരികള്‍ ക്കായി കരുതി വച്ചിരിക്കുന്നത്.
*രുചിയൂറും കാസര്‍കോടന്‍ വിഭവങ്ങള്‍*
കാസര്‍കോടിന്റെ രുചിപ്പെരുമ അടയാളപ്പെടുത്തുന്ന ഫുഡ് ഫെസ്റ്റാണ് മറ്റൊരു ആകര് ഷണം.കൂടാതെ ഫെസ്റ്റില്‍ കാസര്‍കോടിന്റെ സംസ്കാരം, ചരിത്രം,രുചികള്‍ എന്നിവ സന്ദര്‍ശകര്‍ക്കു പകര്‍ന്നു നല്‍കും.ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ പരിചയ പ്പെടുത്തുന്ന പ്രദര്‍ശനങ്ങളും ഫെസ്റ്റിവലില്‍ ഉണ്ടാകും. പകല്‍ നേരങ്ങളില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറു കളും സിംപോസിയങ്ങളും ഉണ്ടാകും.
*ബേക്കല്‍ കോട്ട അലങ്കരിക്കും*
വിനോദസഞ്ചാരഭൂപടത്തില്‍ കീര്‍ത്തി കേട്ട കാസര്‍കോടി ന്റെ ബേക്കല്‍ കോട്ട പ്രധാന ആകര്‍ഷണമാകും. ഫെസ്റ്റിവല്‍ ദിനങ്ങളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ബേക്കല്‍ കോട്ട വൈദ്യുതാലങ്കാരങ്ങളാല്‍ തിളങ്ങി നില്‍ക്കുന്നത് മനോഹര കാഴ്ച സമ്മാ നിക്കും.
*വിനോദ സഞ്ചാരികള്‍ക്ക് കാസര്‍കോടിന്റെ തനത് കലാരൂപങ്ങളും*
ഹൈസ്റ്റിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കാസര് കോടിന്റെ തനത് കലാ രൂപ ങ്ങള് അനുഭവവേദ്യമാക്കുന്ന തരത്തില്‍ പ്രത്യേക പാക്കേ ജുകളും ഒരുക്കുന്നുണ്ട്. കുടുംബശ്രീയുടെ നേതൃത്വ ത്തില്‍ 'യാത്രാശ്രീ' എന്ന പേരിലാണ് ചാക്കേജുകള് ഒരുക്കുന്നത്. കാസര്‍കോടി ന്റെ വൈവിധ്യം വിളിച്ചോതുന്ന തെയ്യം,അലാമിക്കളി, യക്ഷഗാനം,പരമ്പരാഗത ഭക്ഷണങ്ങള്‍ തുടങ്ങിയവ കൂടി അനുഭവവേദ്യമാക്കുന്ന രീതിയിലാണ് പാക്കേജുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
*12 കേന്ദ്രങ്ങളില്‍ പാര്‍ക്കിംഗ്*
ബീച്ചില്‍ 300 മീറ്റര്‍ ചുറ്റളവില്‍ 12 കേന്ദ്രങ്ങളിലായി 20 ഏക്കര്‍ സ്ഥലങ്ങള്‍ പാര്‍ക്കിങ്ങിനായി ഒരുക്കും
ബേക്കല്‍ പാര്‍ക്കിലെ വിശാ ലമായ പുല്‍ത്തകിടിയില്‍ സജ്ജമാക്കുന്ന കൂറ്റന്‍ സ്റ്റേജിലാണ് കലാസ്വാദന ത്തിനുള്ള വേദിയൊരു ങ്ങുന്നത്. പ്രശസ്ത കലാ സംഘങ്ങളുടെ പരിപാടി കളാണ് 10 നാളുകളിലായി അരങ്ങേറുന്നത്. പാട്ടും നൃത്ത വും ശബ്ദവും വെളിച്ചവും വൈവിധ്യപൂര്‍ണമായ പ്രകടനങ്ങളും കൊണ്ട് കാണികളെ ആഹ്ലാദത്തിന്റെയും ആവേശ ത്തിന്റെയും കൊടുമുടിയില്‍ എത്തിക്കുന്ന പരിപാടികളായി രിക്കും മുഖ്യ വേദിയില്‍ നടക്കുന്നത്.
നൂറിന് സിസ്റ്റേഴ്സ്,സിത്താര, ശബ്നം റിയാസ്, പ്രസീത ചാലക്കുടി, മട്ടന്നൂര്‍ ശങ്കരന് കുട്ടി, സ്റ്റീഫന്‍ ദേവസി തുടങ്ങിയവര്‍ കലയുടെ വര്‍ണ പ്രപഞ്ചം തീര്‍ക്കും
*ടിക്കറ്റ് വില്‍പ്പന കുടുംബശ്രീ മുഖേന*
കുടുംബശ്രീ വഴിയാണ് ഫെസ്റ്റി വല്‍ ടിക്കറ്റുകളുടെ വില്പന നടത്തുന്നത്.സഹകരണ ബാങ്കുകള്‍ വഴിയും ടിക്കറ്റ് വില്പനയുണ്ട്. ക്യുആര്‍ കോഡ് സംവിധാനത്തോടുകൂടിയുള്ള ഡിജിറ്റല്‍ ടിക്കറ്റുകളാണ് വിതരണം ചെയ്യുക. ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്ക് യഥാക്രമം 50 രൂപയും കുട്ടിക ള്‍ക്ക് 25 രൂപയുമാണ് ഈടാക്കുക.ഇതിനോടകം തന്നെ രണ്ട് ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റഴിക്ക പ്പെട്ടിരിക്കുന്നത്.
പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് സിഎച്ച് കുഞ്ഞമ്പു എംഎല്‍എ,
ബിആര്‍ഡിസി എംഡി, പി.ഷിജിന്,പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഹക്കിം കുന്നില്‍, പബ്ലിസിറ്റി കണ്‍വീനര്‍ കെഇഎ ബക്കര്‍, കെ മണികണ്ഠന്,യുകെ കുഞ്ഞബ്ദുല്ല, ജ്യോതി വെള്ളല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.
31 March 2023 , 7:56 AM
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
Comments
RELATED STORIES
സഞ്ചാരികൾക്കായി ഒട്ടകത്തലമേട് അണിഞ്ഞൊരുങ്ങുന്നു
26 March 2023 , 3:20 PM
വയനാട് വന്യജീവി സങ്കേതത്തിൽ ഏപ്രിൽ 15 വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമില്..
12 March 2023 , 6:17 AM
മാരാരിക്കുളം ബീച്ചിൽ സാഹസിക വാട്ടർ സ്പോർട്സ് പദ്ധതി തുടങ്ങുന്നു
27 February 2023 , 12:02 PM
മഞ്ഞിൽ പുതച്ച് മൂന്നാർ; താപനില വീണ്ടും പൂജ്യത്തിനു താഴെ, സഞ്ചാരികൾ ഒഴുകുന്ന..
20 February 2023 , 7:58 AM
ചേര്മലയുടെ സായാഹ്നം കൂടുതല്‍ മനോഹരമാകുന്നു
13 February 2023 , 8:46 AM
ആയിക്കര ഹാര്‍ബറില്‍ ഭീമന് തിമംഗല സ്രാവിറങ്ങി; മത്സ്യ തൊഴിലാളികള്‍ക്കും നാട..
16 January 2023 , 12:04 PM