19 March 2023 , 12:36 AM
കൊൽക്കത്ത: എ ടി കെ മോഹൻ ബഗാന് ഐ എസ് എൽ കിരീടം. ഫൈനലിൽ ബംഗളൂരു എഫ് സിയെ തോല്പിച്ചത് പെനാൽറ്റി ഷൂട്ടൗട്ടിൽ, സ്കോർ (4 - 3).
എ ടി കെ മോഹൻ ബഗാൻ്റെ നാലാം ഐ എസ് എൽ കിരീടമാണിത്.
നിശ്ചിത സമയത്ത് രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചതിനേ തുടർന്നാണ് കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. അധിക സമയത്തും ഇരു ടീമിനും ഗോൾ നേടാനായില്ല.
നേരത്തേ കളിയുടെ പതിനാലാം മിനിറ്റിൽ ദിമിത്രിയോസ് പെട്രറ്റോസാണ് പെനാൽറ്റിയിലൂടെ എ ടി കെ യെ മുന്നിലെത്തിക്കുന്നത്.
ആദ്യ പകുതിയുടെ ഇൻജ്വറി ടൈമിൽ സുനിൽ ഛേത്രി പെനാൽറ്റിയിലൂടെ ഗോൾ മടക്കി.
രണ്ടാം പകുതിയിൽ ഇരു ടീമും മികച്ച മുന്നേറ്റങ്ങൾ നടത്തി. എഴുപത്തിയേഴാം മിനിറ്റിൽ റോയ് കൃഷ്ണയുടെ ഹെഡറിലൂടെ ബംഗളൂരു മുന്നിലെത്തി.
എന്നാൽ ലീഡിന് ഏഴ് മിനിറ്റിൻ്റെ ആയുസ്സേയുള്ളായിരുന്നു. എൺപത്തിനാലാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി എടുത്ത ദിമിത്രിയോസ് പെട്രറ്റോസിന് പിഴച്ചില്ല, സ്കോർ (2 - 2).
31 May 2023 , 4:40 PM
31 May 2023 , 4:16 PM
31 May 2023 , 4:08 PM
31 May 2023 , 4:00 PM
Comments
RELATED STORIES
ഐപിഎൽ ഫൈനൽ മെയ് 28ന് അഹമ്മദാബാദിൽ; ഒന്നാം ക്വാളിഫയർ, എലിമിനേറ്റർ ചെന്നൈയിൽ
23 April 2023 , 7:31 PM
ഇഷ്ഫാഖ് അഹമ്മദുമായുള്ള കരാർ അവസാനിച്ചതായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്..
18 April 2023 , 1:12 PM
സൂപ്പർ ബ്ലാസ്റ്റേഴ്സ്; പഞ്ചാബിനെതിരെ തകർപ്പൻ ജയം
09 April 2023 , 12:56 AM
ഐപിഎല്‍ മത്സരത്തിന് ഇന്ന് കൊടിയേറും: ആദ്യ മത്സരം ഇന്ന് 7.30ന് ഗുജറാത്ത് ടൈറ..
31 March 2023 , 4:25 PM
ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിൽ
13 March 2023 , 12:26 PM
മിന്നും താരം മെസി തന്നെ; 'ഫിഫ ദ ബെസ്റ്റ്' പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
28 February 2023 , 1:41 AM