Tourism

കാഴ്ചയുടെ കുളിർമ്മ പകരുന്ന വാൽപ്പാറ

04 December 2022 , 7:21 AM

 

കാഴ്ചയുടെ കലവറയൊരുക്കി ചാലക്കുടി - അതിരപ്പിള്ളി - മലക്കപ്പാറ - വാൽപാറ - പൊള്ളാച്ചി യാത്ര

      യാത്ര ചെയ്താൽ മടുക്കാത്ത യാത്ര..ആതിരപ്പള്ളി-വാഴച്ചാൽ റോഡ് നേരെ മലക്കപ്പാറ വഴി വാൾപാറക്ക് ആണ്. ഷോളയാർ ഡാം സിറ്റി വഴി. ഒന്നിലധികം ഡാമുകളുള്ള സ്ഥലം. എപ്പോഴും മഞ്ഞു പെയ്യുന്ന സ്ഥലം..അതാണ് വാൾപാറ.

      തെയ്യിലതോട്ടങ്ങൾ, വരയാടുകൾ, കാട്ടുപോത്ത്, കാട്ടാന, കോടമഞ്ഞ് ഇതിലെല്ലാമുപരി തിങ്ങി നിറഞ്ഞ കാടിന്റെ സൗന്ദര്യം ഇവയെല്ലാംആസ്വദിക്കണമെങ്കിൽ വാൽപ്പാറയിലേയ്ക്ക് പോയാൽമതിയാകും. എറണാകുളം ഭാഗത്തുനിന്ന് ചാലക്കുടി വഴി വാൽപ്പാറയിലേക്ക് പോകുന്നതാണ് ഏറ്റവും മനോഹരമായ യാത്ര. ആ വഴി പോയാൽ അതിരപ്പളളി വെള്ളച്ചാട്ടം കണ്ടിട്ട് വാൽപ്പാറയിലേക്ക്തിരിക്കാം.

      വനവന്യത പൊള്ളാച്ചി വാൽപ്പാറ മലക്കപ്പാറ വാഴച്ചാൽ സ്ട്രെച്ചിൽ മനോഹരമാണ്... 40 ഹെയർ പിന്നുകൾ പൊള്ളാച്ചി വാൽപ്പാറ പാതയിൽ മാത്രം ഉണ്ട്... പിന്നെയുമുണ്ട് ഹെയർപിൻസ് ഒരുപാട് വാൽപ്പാറ ചാലക്കുടി സ്ട്രെച്ചിൽ..

          മലക്കപ്പാറക്കും അതിരപ്പിള്ളിക്കും ഇടക്കുള്ള 47 കിലോമീറ്റർ കാട്ടിലൂടെയാണ് സഞ്ചാരമെന്നത് യാത്രയുടെ ആവേശമുണർത്തും. അതേസമയം ഇവിടെ ഒരു ചായക്കടപോലുമില്ലെന്നത് യാത്രക്കാർ പ്രത്യേകംശ്രദ്ധിക്കണം.

         കാട്ടുമൃഗങ്ങളെ കാണാനുള്ള അവസരമാണ് അതിരപ്പള്ളി-മലക്കപ്പാറ യാത്ര സമ്മാനിക്കുന്നത്. വന്യമൃഗങ്ങളെ മൃഗശാലകളിൽ കണ്ട് പരിചയമുള്ള നമുക്ക് കാടിന്റെ പശ്ചാതലത്തിൽ അവയെ കാണുമ്പോൾ വേറിട്ട ഒരനുഭവമായിരിക്കും അത്. ഇരുവശവും ഈറ്റക്കാടുകളും കുറ്റികാടുകളും നിറഞ്ഞ വഴിയാണ്. ഇതിനിടയിലായി വാച്ചുമരം എന്നറിയപ്പെടുന്ന തടാകവും സ്ഥിതിചെയ്യുന്നു. ആനക്കയം, പാലം, ഷോളയാർ പവർഹൗസ്, തെയിലതോട്ടങ്ങൾ തുടങ്ങി മനോഹര പ്രദേശങ്ങളുടെ സൗന്ദര്യവും ഈ യാത്രയിൽ ആസ്വദിക്കാം…

     വാൽപ്പാറയിലേക്കുള്ള വഴിയിലാണ് ഷോളയാർ ഡാം. കേരളത്തിലെ ആനമലയും തമിഴ്നാടിന്റെ കുരങ്ക് മുടിയും കാവൽ നിൽക്കുന്നഷോളയാർ. ഇവയെല്ലാമ്മ് കടന്ന് വാൽപ്പാറ എത്തിയാലും കാഴ്ച തീരില്ല. കണ്ടാലും കണ്ടാലും മതിവരാത്ത സ്ഥലമാണ് വാൽപ്പാറ. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമാണ് വാൽപ്പാറ. ദക്ഷിണ ചിറാപുഞ്ചി എന്ന് വാൽപ്പാറഅറിയപ്പെടാനുള്ള കാരണം ഇതാണ്. അതിനാൽ തന്നെ ഏത് സമയവും കാർമേഘം മൂടി ഈർപ്പം നിറഞ്ഞ കാലാവസ്ഥയാണ് ഇവിടെ.

   ഹിൽ സ്റ്റേഷനിൽ നിന്ന് 26 കിലോമീറ്റർ കിഴക്കായി ചിന്നക്കല്ലാർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നു. ഇന്ത്യയിൽ ഏറ്റവുമധികം മഴ ലഭിക്കുന്നസ്ഥലങ്ങളിൽ രണ്ടാം സ്ഥാനം ഈ പ്രദേശത്തിനാണ്. അതിനാൽ ഇവിടം സൗത്ത് ഇന്ത്യയിലെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്നു.

വാൽപ്പാറയിൽ നിന്ന് 15 കിലോമീറ്റർ അകലെയായി നിരാർ ഡാമുമുണ്ട്. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. ഡാംസ്വഭാവിക പ്രകൃതി ഭംഗിക്ക് കോട്ടം വരുത്തുന്നില്ല എന്നത് എടുത്ത് പറയേണ്ടതാണ്. തീർച്ചായും വാൽപ്പാറയിൽ കണ്ടിരിക്കേണ്ടുന്ന സ്ഥലമാണ് നിരാർ ഡാം.കൂടാതെ വാൽപ്പാറയിൽ നിന്നുള്ള സൂര്യോദയാസ്തമയ കാഴ്ചകളും അതിമനോഹരമാണ്.

-സൽമാൻ