Viral News

ആശ സുരേഷ് എന്ന സോപാന സംഗീതത്തിലെ ആശാ ദീപം

Shibu padmanabhan

25 January 2023 , 9:18 AM

 

കേരളത്തിലെ പരമ്പരാഗത മേള ഉപകരണങ്ങളിൽ ഏറ്റവും ആദരണീയമായതെന്ന് കരുതപ്പെടുന്ന ഒരു വാദ്യോപകരണമാണ് ഇടക്ക. ഇടയ്ക്കയുടെ അകമ്പടിയിൽ, ശ്രീകോവിലിലേക്കു പ്രവേശിക്കാനുള്ള സോപാനപ്പടിയുടെ സമീപത്തു നിന്നുകൊണ്ട് പാടുന്നതിനാൽ ഇതിനെ സോപാന സംഗീതം എന്നറിയപ്പെടുന്നു.

 'നിലത്തുവെയ്ക്കാത്ത' ദേവവാദ്യ ഉപകരണമായതിനാൽ, ഇടയ്ക്കയോട് ഇടപെടുന്നത് ഏറെ ആദരവോടെയാണ്.

കാലാകാലങ്ങളായി ഇടയ്ക്കവാദനം പൂർണമായും പുരുഷ മേഖല ആണെന്നിരിക്കെ, സോപാന സംഗീതത്തില്‍ ആലാപനമാദുരിമയാല്‍ സ്വന്തമായ ഇടം നേടിയിരിക്കുകയാണ് ആശാ സുരേഷ് എന്ന ഇരിങ്ങാലക്കുടക്കാരി.

ക്ഷേത്രകലകളുടെ ഈറ്റില്ലമെന്നറിയപ്പെടുന്നതും പ്രശസ്ത ആട്ടക്കഥാകൃത്ത് ഉണ്ണായിവാര്യരുടെ ജന്മസ്ഥലവും, കൂടിയാട്ടം കലാകാരൻ അമ്മന്നൂർ മാധവചാക്യാരുടെയും കലയുടെ ഈറ്റില്ലമായ സാളഗ്രാമം എന്നറിയപ്പെടുന്ന  ഇരിങ്ങാലക്കുടയിലെ  നിന്നും തന്നെയാണ് ആശ സുരേഷ് എന്ന സോപാന സംഗീത കലാകാരിജനിച്ചതും.

 

ആചാരങ്ങളുടെ മുറുക്കിപ്പിടിത്തം ഭേദിക്കുന്നതിൽ അത്രയൊന്നും 

വിജയം നേടാൻ കഴിഞ്ഞിട്ടില്ലാത്തൊരു ക്ഷേത്രകലയാണ് സോപാന സംഗീതമെന്നറിയാമെങ്കിലും, അർപ്പിതമനസ്സോടെ അതിനെ ഉപാസിച്ചുകൊണ്ടിരിക്കുകയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഫൈനൽ എം.എ വിദ്യാർഥി ആശ സുരേഷ്. സോപാന സംഗീതത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ലക്ഷകണക്കിന് ആരാധകരാണ് ഈ കലാകാരി സ്വന്തമാക്കിയിരിക്കുന്നത്.  

കുട്ടിക്കാലം തൊട്ടേ കുടല്‍മാണിക്യ ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശനം, ദർശനത്തിനുശേഷം അടച്ച ക്ഷേത്രനട അടുത്ത ദർശനത്തിന് തുറക്കുന്നതുവരെ ഇടയ്ക്ക കൊട്ടി സ്തുതികൾ ആലപിക്കുന്നത്. ഇടക്കയുടെ ആകര്‍ഷകമായ രൂപവും അതില്‍ തൂക്കിയിട്ടിരിക്കുന്ന അറുപത്തിനാലു പൊടിപ്പുകളുടെ കുലകളും, ഓരോ പൊടിപ്പുകളും ഓരോ കലകളെയാണ് പ്രതിനിധാനം ചെയ്യുന്നത്‌ എന്നുള്ള അറിവുകളും ആണു, ഇതിനോടുള്ള ആരാധനയും അഭിനിവേശവുമായിരുന്നു ഇടക്ക കൊട്ടിപാടണം എന്ന മോഹം ആശ സുരേഷ് എന്ന കലാകാരിയെ പഠനത്തിനു പ്രരിപ്പിച്ച പ്രധാനഘടകം പിന്നിട് മാതാപിതാക്കളുടെ സമ്മതത്തോടെ പരിശീലനവും ആരംഭിച്ചു.

ഭാരതീയ സിദ്ധാന്തമനുസരിച്ച് അറുപത്തിനാല് വിഭാഗങ്ങളായി കലകളെ തരം തിരിച്ചിട്ടുണ്ട്.

ഗീതം, വാദ്യം, നൃത്തം, നാട്യം, ആലേഖ്യം, വിശേഷകച്ഛേദ്യം, താണ്ഡൂലകസുമകം, പുഷ്പാസരണം, ദശനവസനാംഗം എന്നിങ്ങനെ പോകുന്നു അതിന്‍റെ ക്രമം.

 

ക്ഷേത്രനടയുടെ ഇടതു വശത്തു നിന്നുകൊണ്ട് ആലപിക്കുന്ന സോപാന സംഗീതം ഹാർദമായൊരു നാദോപാസനയാണ്. കർണാടക സംഗീതം കേരളത്തിൽ പ്രചാരം നേടുന്നതിനു മുമ്പുതന്നെ ഇടയ്ക്കയിൽ താളമിട്ടു പാടുന്ന ഈ കീർത്തന രൂപം 

ഇവിടെ നിലവിലുണ്ടായിരുന്നു. ആരംഭ കാലങ്ങളിൽ ഈ അവതരണത്തെ കൊട്ടിപ്പാട്ടുസേവ എന്നും വിളിച്ചിരുന്നു. മഹാകവി ജയദേവരുടെ അഷ്ടപദി ശ്ലോകങ്ങളായിരുന്നു ആലപിച്ചിരുന്നത്. 

 

കൂടൽമാണിക്യ ക്ഷേത്ര പരിസരത്താണ് കഥകളിയും കൂടിയാട്ടവും തുള്ളലും ആട്ടക്കഥകളും രൂപം കൊള്ളുകയോ വികസിക്കുകയോ ചെയ്തത് യെന്നു ചരിത്രം പറയുന്നു. 

ആശ സുരേഷിന്‍റെത് സംഗീതപാരമ്പര്യമുള്ള കുടുംബം അല്ലാതിരുന്നിട്ടും കലാസ്നേഹികളായ കുടുംബത്തിന്‍റെ പ്രോൽസാഹനം ഒരു പാടു പ്രതീക്ഷയോടെ മുന്നേറാന്‍ സാധിച്ചു. അച്ഛന്‍  സുരേഷ് മര്‍ച്ചന്റ് നേവി ഉദോഗസ്ഥന്‍ ആയിരുന്നു, വിട്ടമ്മയായ രാജലക്ഷ്മിയും ഫാര്‍മസിസ്റ്റ് ആയ ചേട്ടന്‍ അര്‍ജുനനും അടങ്ങുന്ന കുടുംബം.  

ചെണ്ടയില്‍ ഇരിങ്ങാലക്കുട രാജീവ് വാര്യരാണ് ഗുരുനാഥന്‍, ചെണ്ടയില്‍ തായമ്പകയും പഞ്ചാരിമേളവും നടത്തിയിട്ടുണ്ട് കൂടാതെ അക്ഷര ശ്ലോഗം, നാരയണിയം, ക്ലാസിക്കല്‍ നൃത്തം എനിവയും അഭ്യസിച്ചിട്ടുണ്ട്. 

2019ല്‍ കാലിക്കട്ട് യൂണിവേഴ്സിറ്റി കലാതിലകമായിരുന്നു. ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് എല്ലാവര്‍ഷവും നടത്തിവരാറുള്ള അഖിലകേരളാ നാരായണിക ദശകപാഠ മത്സരത്തില്‍ തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും ഒന്നാം സമ്മാന ആര്‍ഹ, തൃശ്ശൂർ പൂരത്തിനോടനുബന്ധിച്ച് നടത്തുന്ന അക്ഷര ശ്ലോകം മത്സരത്തില്‍ സുവര്‍ണ്ണ മുദ്രയും, സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അക്ഷര ശ്ലോകത്തില്‍ തുടര്‍ച്ചയായി നാലു തവണ തുടര്‍ച്ചയായി ഒന്നാംസ്ഥാനവും. ഞരളത്ത് രാമപൊതുവാളിന്‍റെ ഓര്‍മ്മക്കായി ഞരളത്ത് കലാശ്രമത്തിന്‍റെ സോപാനവനമ്പാടി എന്ന പുരസ്കാരവും. ഭാരതീയ വിചരാകേന്ദ്രത്തിന്‍റെ യുവമസ്ഥന്‍ പുരസ്കാരവും, റെഡ്ശക്തി പുരസ്കാരവും ആശയുടെ കരിയറിലെ മറ്റൊരു പൊന്‍തുവളായി മാറുകയും ചെയ്തിരുന്നു .

പരമ്പരാഗരീതിയില്‍യില്‍ നിന്ന് മാറി ജനഹിത സോപാനം എന്ന ശൈലി ആവിഷ്കരിച്ച ഞരളത്ത് രാമപൊതുവാളിന്‍റെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ സദസ്സുകളില്‍ സോപനസഗീതമവതരിപ്പിക്കുന്ന വഴിയാണ് പിന്‍തുടരുന്നത്. കര്‍ണ്ണാടക സംഗീതം പഠിച്ചിട്ടില്ലാത്ത ആശ സ്വന്തം ശൈലിയും അവലംബിച്ചാണു പാടുന്നത്. ആശയുടെ താല്പര്യവും സോപാന സംഗീതത്തില്‍ കൂടുതല്‍ ജനകീയമാക്കി മുന്നോട്ട് പോകാനാണ്, ആചാരം അനുവദിക്കുന്ന ക്ഷേത്രത്തില്‍ പാടികൊണ്ട്.