Sports

ഗ്രൂപ്പ് ജേതാക്കളായി അർജൻ്റീന പ്രീ ക്വാർട്ടറിൽ

01 December 2022 , 2:30 AM

 

 

ദോഹ: ലോകകപ്പ് ഫുട്ബോളിൽ ശക്തമായ തിരിച്ചുവരവ് നടത്തി അർജൻ്റീന പ്രീ ക്വാർട്ടറിൽ.

 

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് മെസ്സിയും സംഘവും അവസാന പതിനാറിലേക്കെത്തിയത്. 

 

തുടർച്ചയായ രണ്ട് ജയങ്ങളോടെ ഗ്രൂപ്പ് ജേതാക്കളായാണ് അർജൻ്റീനയുടെ രാജകീയ വരവ്.

 

അർജൻ്റീനയ്ക്കായി അലക്സിസ് മാക് അലിസ്റ്ററും (46), ജൂലിയൻ അൽവാരസും (68) ഗോളുകൾ നേടി.

 

ആദ്യ പകുതിയിൽ കിട്ടിയ പെനാൽറ്റി മെസ്സിക്ക് ഗോളാക്കാനായില്ല. മികച്ച ആക്രമണ ഫുട്ബോൾ പുറത്തെടുത്ത അർജൻ്റീനയ്ക്ക് മുന്നിൽ പോളണ്ട് പ്രതിരോധം പലവട്ടം പതറി. 

 

പോളിഷ് ഗോളിയുടെ മികവാണ് കൂടുതൽ ഗോൾ സ്കോർ ചെയ്യുന്നതിൽ അർജൻ്റീനയ്ക്ക് വിലങ്ങു തടിയായത്. 

 

ഓസ്ട്രേലിയയാണ് പ്രീ ക്വാർട്ടറിൽ അർജൻ്റീനയുടെ എതിരാളികൾ.