health

നിങ്ങള്‍ കമിതാക്കള്‍ ആണോ? എപ്പോള്‍ ഒന്നാകണം?

03 December 2022 , 10:13 PM

 

പ്രണയ ബന്ധങ്ങളുടെ ഒത്തുചേരലില്‍ ലൈംഗീക ബന്ധം ഒഴിവാക്കാന്‍ പറ്റാത്തതാണ്. എന്നാല്‍ അത് എപ്പോള്‍? ഏത് സന്ദര്‍ഭത്തില്‍ ? എങ്ങനെ ?എന്നൊന്നും ആര്‍ക്കും അറിവില്ല. ഇതാണ് കമിതാക്കളുടെ ഭാവി ജീവിതത്തെ ബാധിക്കുന്നത്. മനസ് കൊണ്ട് മാത്രമല്ല ശരീരം കൊണ്ടും ഒന്നായാലെ കമിതാക്കള്‍ ഭാവിയില്‍ നല്ലൊരു കൂടുംബനാഥനും നാഥയും ആകുകയുള്ളു. ഇങ്ങനെയുള്ള ഒട്ടേറെ ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്തിയ ശേഷം മാത്രമേ പ്രേമ ബന്ധം രതിയിലെത്തിക്കാവൂ.

 

കമിതാവുമായുളള ബന്ധം ആരോഗ്യകരമാണോ എന്ന് എങ്ങനെ പരിശോധിക്കാമെന്നതാണ് ആദ്യത്തെപടി.   പരസ്പരം നിങ്ങള്‍ക്ക് വിശ്വാസമുണ്ടോ? പരസ്പരം നിങ്ങള്‍ സത്യസന്ധരാണോ? പങ്കാളിയുടെ വിശ്വാസങ്ങളെയും ചിന്തയെയും ആദരിക്കാന്‍ നിങ്ങള്‍ക്ക് കഴിയാറുണ്ടോ? പങ്കാളിയുടെ സന്തോഷം നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?  ഈ ചോദ്യങ്ങള്‍ക്ക് ആദ്യം വ്യക്തമായ മറുപടി നിങ്ങള്‍ക്കുണ്ടായിരിക്കണം.

 

സമാനമായ താല്‍പര്യങ്ങളും ഇഷ്ടങ്ങളും പങ്കുവെയ്ക്കുന്നവരാണോ നിങ്ങള്‍?

കൊച്ചുകൊച്ച് തമാശകളും പൊട്ടിച്ചിരിയും നിറഞ്ഞതാണോ നിങ്ങളുടെ ഒത്തുചേരലുകള്‍?

പങ്കാളിയുടെ മാനസികവും ശാരീരികവുമായ സുരക്ഷിതത്വം നിങ്ങള്‍ പരിഗണിക്കുന്നുണ്ടോ?

സ്വന്തം പ്രവൃത്തിയുടെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ നിങ്ങള്‍ പ്രാപ്തനാണോ?

സെക്‌സിലേര്‍പ്പെടാനുളളത്ര വളര്‍ച്ച നിങ്ങളുടെ ബന്ധത്തിനുണ്ടെന്ന് ഇരുവരും കരുതുന്നുണ്ടോ?

ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം ലഭിച്ചാല്‍ ഇരുവര്‍ക്കും മുന്നോട്ടു പോകാം. എങ്കിലും എപ്പോഴും സെക്‌സ് വേണമെന്ന് ആരും ആഗ്രഹിക്കാറുമില്ല. എപ്പോള്‍ സെക്‌സിലേര്‍പ്പെടണമെന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. ജീവിതത്തില്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയാവണമെന്നില്ലെങ്കിലും ആലോചിച്ചും ചര്‍ച്ച ചെയ്തും തീരുമാനമെടുത്താല്‍ തെറ്റ് പറ്റാനുളള സാധ്യത കുറഞ്ഞിരിക്കും.

ഏറ്റവും അടുത്ത ബന്ധമുളള സുഹൃത്തിനോടോ ബന്ധുവിനോടോ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും നല്ലതാണ്. 

 

വൈകാരികമായ കരുതലുകള്‍

 

സംഭോഗം നടന്നാലുമില്ലെങ്കിലും സെക്‌സ് ആസ്വാദ്യകരമായ അനുഭൂതിയാണ്. എന്നാല്‍ സെക്‌സ് എങ്ങനെയാണ് ബന്ധങ്ങളെ വഷളാക്കുന്നത്? ബന്ധങ്ങള്‍ തകര്‍ക്കുന്ന വില്ലനായി സെക്‌സ് രൂപം മാറുന്നതെപ്പോഴാണ്?

സെക്‌സിലേര്‍പ്പെട്ടതിനു ശേഷം നിങ്ങളുടെ വ്യക്തിത്വത്തില്‍ മാറ്റം വന്നതായി തോന്നുമോ? ഉവ്വെങ്കില്‍ എന്തുമാറ്റമാണ് ഉണ്ടാവുക?

 

സംഭോഗാനന്തരം നിങ്ങളുടെ പങ്കാളിയുടെ വ്യക്തിത്വത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ?

സെക്‌സിനു ശേഷം പങ്കാളിയില്‍ നിന്നും കൂടുതല്‍ ശ്രദ്ധയും പരിഗണനയും നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? കിട്ടിയില്ലെങ്കില്‍ എങ്ങനെയാണ് അത് നിങ്ങളെ ബാധിക്കുക?

പ്രതീക്ഷിച്ച അനുഭൂതിയല്ല സെക്‌സില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍ എന്താവും നിങ്ങളുടെ പ്രതികരണം?

 

സെക്‌സിലേര്‍പ്പെടുന്നതോടെ നിങ്ങളുടെ ബന്ധം തകര്‍ന്നാല്‍ ആ സാഹചര്യം എങ്ങനെയാണ് നേരിടുന്നത്?

സെക്‌സിലേര്‍പ്പെന്നതിന്റെ ഭാഗമായി കുടുംബവും സുഹൃത്തുക്കളുമായുളള നിങ്ങളുടെ ബന്ധം തകരാനിടയായാല്‍ എന്തു ചെയ്യും?

ഇത്തരം വൈകാരിക പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആദ്യസെക്‌സിന് നിങ്ങള്‍ ഇനിയുമേറെ സമയം കാത്തിരിക്കേണ്ടതുണ്ട്.