education

ആലപ്പുഴക്കാർക്ക് ജിം പരിശീലകനാകാം: പഠിക്കാനായി ഉടനെ അപേക്ഷിക്കുക

06 March 2023 , 7:54 AM

 

ആലപ്പുഴ: അസാപ്‌കേരളയുടെ നേതൃത്വത്തിൽ നടത്തുന്ന 150 മണിക്കൂർ ദൈർഘ്യമുള്ള ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പേഴ്സണൽ ട്രെയ്നർ ,ഫിറ്റ്‌നസ് കോച്ച് ,ജിം ഇൻസ്റ്ററക്ടർ തുടങ്ങിയ  ജോബ് റോളുകളിൽ തൊഴിൽ നേടാനാവുന്നതാണ്. സ്വന്തമായി ഒരു ഫിറ്റ്‌നസ് സെന്റർ നടത്തുവാനുള്ള നൈപുണ്യശേഷിയും ആർജിക്കുന്ന തരത്തിൽ ആണ് കോഴ്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്  . സ്‌പോർട്‌സ് ആൻഡ് ഫിറ്റ്‌നസ് സെക്ടർ  സ്‌കിൽ കൗൺസിലിന്റെ സർട്ടിഫിക്കറ്റ് നേടുവാനും   അവസരം.
അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 20. വിവരങ്ങൾക്ക് 9495999613.