19 September 2022 , 7:34 AM
തിരുവനന്തപുരം: 25 കോടിയുടെ ഓണം ബംബറടിച്ച സന്തോഷം പങ്കുവെച്ച് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ്. ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മനസ്സിലാകെ ലോട്ടറി അടിച്ചതിന്റെ സന്തോഷം മാത്രമേയുള്ളൂ. ഭാവി പദ്ധതികളൊന്നും തീരുമാനിച്ചിട്ടില്ലെന്നും അനൂപ് കൂട്ടിച്ചേർത്തു. ഓട്ടോ ഡ്രൈവറാണ് അനൂപ്. ഫലം വന്നപ്പോൾ ഒന്നാം സമ്മാനം തന്നെയാണോ എന്ന് സംശയമുണ്ടായിരുന്നു. ഭാര്യ നോക്കിയാണ് ഉറപ്പിച്ചത്. ശനിയാഴ്ച രാത്രി ഏഴരയ്ക്കു ശേഷമാണ് ടിക്കറ്റ് എടുത്തത്. ആദ്യം വേറൊരു ടിക്കറ്റ് എടുത്തത് തിരിച്ചുവെച്ചിട്ടാണ് സമ്മാനർഹമായ ടിക്കറ്റ് എടുത്തത്. മുൻപൊക്കെ ടിക്കറ്റ് എടുത്തിട്ടുണ്ട്. അന്ന് അയ്യായിരം രൂപ ലഭിച്ചിട്ടുണ്ട്. സന്തോഷമുണ്ട്. ഒപ്പം ടെൻഷനും. കാരണം ഇത്രയും വലിയ തുക ആദ്യമായല്ലേ കിട്ടുന്നത്. അതിന്റെ ടെൻഷനാണ് മൊത്തത്തിൽ- അനൂപ് ചിരിയോടെ പറയുന്നു. അമ്മയും ഭാര്യയും കുഞ്ഞും അടങ്ങുന്നതാണ് അനൂപിന്റെ കുടുംബം. തുക എന്തു ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല. ഒരുമാസത്തിനു ശേഷം ഷെഫ് ജോലിക്കായി മലേഷ്യയിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു അനൂപ്. അതിനിടെയാണ് ഭാഗ്യദേവത ഇദ്ദേഹത്തെ കടാക്ഷിച്ചത്. ഓണം ബംബർ എടുക്കണമെന്ന് കരുതിയിരുന്നു. എന്നാൽ പണമില്ലാത്തതിനെ തുടർന്ന് നടന്നില്ല. ഒടുവിൽ ഇന്നലെ പണം കയ്യിൽവന്നപ്പോൾ എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അൻപതു രൂപ കുറവുണ്ടായിരുന്നതിനാൽ ലോട്ടറി എടുക്കേണ്ട എന്നു കരുതിയിരുന്നതാണ്. പിന്നെ കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ച് അതിൽനിന്നുള്ള പണം കൂടിചേർത്താണ് ലോട്ടറി എടുത്തത്. ലോട്ടറി അടിച്ചില്ലായിരുന്നെങ്കിൽ ഭാര്യ വഴക്കു പറഞ്ഞേനെ, കാരണം അഞ്ഞൂറു രൂപ മുടക്കി എടുക്കേണ്ട എന്നായിരുന്നു ഭാര്യ പറഞ്ഞത്, അനൂപ് മനസ് തുറന്നു.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
പുതുപ്പള്ളി കറുകച്ചാൽ റൂട്ടിൽ വീടും സ്ഥലവും വിൽപ്പനയ്ക്ക്
25 March 2023 , 1:37 PM
ലോകത്തിലെ ആദ്യ 10 സമ്പന്നരിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ; ഗൗതം അദാനിയെ പിന്തള..
25 March 2023 , 5:42 AM
വീടും സ്ഥലവും വിൽപ്പനയ്ക്ക്
12 March 2023 , 9:06 AM
യുഎസ് ബാങ്ക് തകർന്നു; ആശങ്കയോടെ ഓഹരി വിപണി
12 March 2023 , 6:57 AM
കരുനാഗപ്പള്ളിയിൽ വീട് വിൽപ്പനയ്ക്ക്
24 February 2023 , 10:18 AM
എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ചെലവേറും
18 February 2023 , 7:24 AM