Agricultural

കാസര്‍കോട് ജില്ലയില്‍ കവുങ്ങുകളില്‍ അജ്ഞാത രോഗം പടരുന്നു

17 November 2022 , 12:48 PM

 

 

കാസര്‍കോട്: കാസര്‍കോട്  ജില്ലയില്‍ കവുങ്ങുകളില്‍ അജ്ഞാത രോഗം പടരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കവുങ്ങ് കൃഷിയുള്ള ജില്ലയാണ് കാസര്‍കോട്. മറ്റ് വിളകളെ അപേക്ഷിച്ച് വിപണിയില്‍ നല്ല വിലയും കര്‍ഷകര്‍ക്ക് ലഭക്കുന്നുണ്ട്. കര്‍ണ്ണാടക സംസ്ഥാനത്ത് നിന്നും പടര്‍ന്ന് പിടിച്ച അജ്ഞാത രോഗം കാസര്‍കോട് ജില്ലയിലേക്കും പടര്‍ന്നിരിക്കുകയാണ്. കവുങ്ങിന്റെ ഇലകള്‍ക്ക് മഞ്ഞനിറം ബാധിച്ച് ക്രമേണ കവുങ്ങ് തന്നെ പൂര്‍ണ്ണമായി ഉണങ്ങി നശിക്കുന്ന രോഗമാണ്. ഒരു തോട്ടത്തില്‍ മാത്രം മരുന്ന് തെളിച്ചാല്‍ രോഗം ശമിക്കാത്ത സ്ഥിതിയാണ്. ഇത് കവുങ്ങ് കര്‍ഷകരില്‍ വലിയ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.ഈ വിഷയം ഗൗരവമായി കണക്കിലെടുത്ത് പ്രത്യേക ശാസ്ത്ര സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ച് രോഗ പ്രതിരോധത്തിന് അടിയന്തിര നടപടി ഉണ്ടാക്കണമെന്ന്  ആവശ്യപ്പെട്ട്  മുഖ്യമന്ത്രിക്കും, കൃഷി വകുപ്പ് മന്ത്രിക്കും സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിവേദനം നല്‍കി.