News

ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

28 November 2022 , 6:30 AM

 

ആലപ്പുഴ: ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം. 11 ഉപജില്ലകളില്‍ നിന്നായി 299 ഇനങ്ങളില്‍ 8000 പ്രതിഭകള്‍ മാറ്റുരക്കും. രാവിലെ 9ന് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. സുജാത പതാക ഉയര്‍ത്തും. എച്ച്. സലാം എം.എല്‍.എ അധ്യക്ഷനാകും. നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. എ.എം ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും.

കലോത്സവ ലോഗോ രൂപകല്‍പന ചെയ്ത കാവില്‍ സെന്റ് മൈക്കിള്‍സ് എച്ച്.എസിലെ വര്‍ഗീസ് ടി.ജോഷിക്കും സ്വാഗതഗാനം രചിച്ച ലജ്‌നത്തുല്‍ മുഹമ്മദിയ സ്‌കൂളിലെ ശ്രീജയ്ക്കും നഗരസഭാധ്യക്ഷ സൗമ്യരാജ് ഉപഹാരം നല്‍കും.

 യു.പി വിഭാഗത്തില്‍ 38 ഇനങ്ങളും എച്ച്.എസില്‍ 93 ഇനങ്ങളും എച്ച്.എസ്.എസില്‍ 99 ഇനങ്ങളും യു.പി സംസ്‌കൃതത്തില്‍ 19, എച്ച്.എസ് സംസ്‌കൃതത്തില്‍ 18, യു.പി അറബി 13, എച്ച്.എസ് അറബി–19 എന്നിങ്ങനെ 299 ഇനങ്ങളിലാണ് മത്സരം.

12 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

ഗവ.ഗേള്‍സ് എച്ച്.എസ്.എസ് ആണ് പ്രധാന വേദി മറ്റു വേദികള്‍ ഇവയാണ്.

2. ജവാഹര്‍ ബാലഭവന്‍,

3.എസ്.ഡി.വി സെന്റിനറി ഹാള്‍,

4.എസ്.ഡി.വി ബസന്റ് ഹാള്‍,

5. എസ്.ഡി.വി ജെ.ബി.എസ്,

6.ഗവ. മുഹമ്മദന്‍സ് ഗേള്‍സ്.

7. ഗവ. മുഹമ്മദന്‍സ് ബോയ്‌സ്,

8. ഗവ.ഗേള്‍സ് എച്ച്.എസ് ഹാള്‍,

9. ടി.ഡി.എച്ച്.എസ് ഹാള്‍,

10. സി.എം.എസ് എല്‍.പി.എസ്,

11.സെന്റ് ആന്റണീസ് എച്ച്.എസ് ഹാള്‍,

12. മുഹമ്മദന്‍സ് എല്‍.പി.എസ്. മത്സരവുമായി ബന്ധപ്പെട്ട ഭക്ഷണശാല പ്രവര്‍ത്തിക്കുന്നത് സെന്റ് ജോസഫ്‌സ് ഗേള്‍സ് എച്ച്.എസ്.എസിലാണ്.