News

നാളെ വിദ്യാഭ്യാസ ബന്ദ്

07 December 2022 , 6:54 PM

 

കൊല്ലം:  കൊല്ലം ജില്ലയില്‍ നാളെ (ഡിസംബർ 8 ) വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എഐഎസ്‌എഫ് അറിയിച്ചു. എസ്‌എന്‍ കോളജില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ത്ത് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. കോളജില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ13 എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ ചികിത്സയിലാണ്. മര്‍ദനത്തിന് പിന്നില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് എഐഎസ്‌എഫ് ആരോപിച്ചു