News

അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം, മകന്‍ ആത്മഹത്യ ചെയ്തു

22 November 2022 , 12:27 PM

 

 

പാലക്കാട്:ഒറ്റപ്പാലം പാലപ്പുറത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു.പാലപ്പുറം സ്വദേശി സരസ്വതിയമ്മ,മകൻ വിജയകൃഷ്ണൻ എന്നിവരാണ് മരിച്ചത്.വിജയകൃഷ്ണന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത് ഇന്ന് രാവിലെ 9.15ഓടെ സരസ്വതി അമ്മയുടെ ചെറിയ മകൻ വീട്ടിലെത്തിയപ്പോഴാണ് വിജയകൃഷ്ണനും അമ്മയും മരിച്ച് കിടക്കുന്നതായി കണ്ടത്.വീട്ടിൽ കഴിഞ്ഞ കുറച്ച് നാളുകളായി വിജയകൃഷ്ണനും സരസ്വതി അമ്മയും മാത്രമാണ് താമസം.വിജയകൃഷ്ണന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പ്രദേശവാസികൾ പറയുന്നത് ഒറ്റപ്പാലം പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും