News

സ്വത്ത് എഴുതിത്തരാന്‍ മടി: വയോധികയെ തൊഴുത്തില്‍ ചങ്ങലക്കിട്ട് മര്‍ദിച്ചു

13 January 2023 , 3:49 PM

 

തൃശൂര്‍: സ്വത്ത് എഴുതിത്തരാന്‍ വിമുഖത കാണിച്ചതിനെതുടര്‍ന്ന് വയോധികയെ ബന്ധുക്കള്‍ തൊഴുത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച്. ഒടുവില്‍ പോലീസെത്തി വയോധികയെ മോചിപ്പിച്ചു. ചാഴൂര്‍ സ്വദേശിയായ വയോധികയെയായണ് സഹോദരന്റെ ഭാര്യയും മകളും ചേര്‍ന്ന് തൊഴുത്തില്‍ ചങ്ങലക്കിട്ട് മര്‍ദിച്ചത്.ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴായിരുന്നു ക്രൂര മര്‍ദ്ദനം. അമ്മിണി (75) ക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. ഇവരുടെ സഹോദരന്റെ ഭാര്യ ഭവാനി മകള്‍ കിന എന്നിവരെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. അമ്മിണിയുടെ പേരിലുള്ള 10 സെന്റ് പുരയിടം സ്വന്തം പേരില്‍ ആക്കിത്തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. വീടിന് പുറകിലുള്ള മേല്‍ക്കൂര തകര്‍ന്ന തൊഴുത്തില്‍ ചങ്ങലിട്ട് ക്രൂര മര്‍ദ്ദനത്തിനിരയാക്കിയതായി പോലീസ് പറഞ്ഞു. അവശനിലയിലായ വൃദ്ധയെ അന്തിക്കാട് പോലീസ് എത്തി മോചിപ്പിച്ചു ആശുപത്രിയിലേയ്ക്ക് മാറ്റി. വയോധികയുടെ സംരക്ഷണം ഉറപ്പാക്കാന്‍ തുടര്‍ നടപടികളിലേയ്ക്ക് പോലീസ് കടന്നു.