Entertainment

40 വയസ് കഴിഞ്ഞു, 'ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള താല്പര്യമോ ലക്ഷ്യമോ ഒന്നുമില്ല': പട്ടി നക്കിയ ജീവിതമെന്ന് രഞ്ജിനി ഹരിദാസ്

Laavanya Lal

19 January 2023 , 10:03 PM

 

മലയാളികളുടെ പ്രിയ താരവും അവതാരികയുമായ രഞ്ജിനി ഹരിദാസ് കുറച്ചുകാലമായി എല്ലാമേഖലകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.വ്യക്തമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഉള്ള താരം അത് ആരുടെ മുന്നിലും തുറന്നു പറയാന്‍ മടി കാണിക്കാറില്ലാത്ത് താരം ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.
40 വയസ്സ് ആയതോടെ താനിതുവരെ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ലാത്ത തരം പ്രശ്‌നങ്ങളാണ് തന്റെ ജീവിതത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന് രഞ്ജിനി ഹരിദാസ് പറയുകയാണ്.



രഞ്ജിനി ഹരിദാസിന്റെ യൂട്യൂബില്‍ വ്യക്തമാക്കുന്നത് ഇവയൊക്കെയാണ്:-


ഡിപ്രഷനേകാളും ഭേദം ആണ് തന്റെ ഇപ്പോഴത്തെ അവസ്ഥ. ഇത്തരം വികാരങ്ങള്‍ ഒന്നും തനിക്ക് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. പട്ടി നക്കിയ ജീവിതം എന്ന് പറഞ്ഞു കേട്ടിട്ടില്ലേ അതാണ് ഇപ്പോഴത്തെ അവസ്ഥ .. എനിക്ക് ഒന്നിനും ഫോക്കസ് ചെയ്യാന്‍ സാധിക്കുന്നില്ല .അത്രയും സ്ട്രസ്സ് നിറഞ്ഞ ഒരു അവസ്ഥയിലൂടെയാണ് പോകുന്നത് . എന്താ ചെയ്യേണ്ടത് എന്ന് അങ്ങനെ എല്ലാത്തിനും കണ്‍ഫ്യൂഷനാണ്. ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള താല്പര്യമോ ലക്ഷ്യമൊന്നും എനിക്കിപ്പോള്‍ ഇല്ല .എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. വീട്ടില്‍ തിരിച്ചു വരണം എന്നില്ല എവിടെയെങ്കിലും യാത്ര ചെയ്തു നടന്നാല്‍ മതി .അറിയുന്ന ആള്‍ക്കാരെ ഒന്നും കാണാന്‍ തോന്നുന്നില്ല .ഒറ്റയ്ക്ക് ഇരിക്കണം എന്ന് തന്നെയാണ് തോന്നുന്നത് .എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ സെര്‍ച്ച് ചെയ്തു നോക്കിയിരുന്നു .ഒന്നുകില്‍ ഇത് ഡിപ്രഷന്‍ ആയിരിക്കും. മിഡ് ലൈഫ് ക്രൈസസ് ആയിരിക്കും. .എനിക്ക് ഇപ്പോള്‍ 40 വയസ്സ് ഉണ്ട് .ആ പ്രായത്തില്‍ ഇങ്ങനെ ഒരു പ്രതിസന്ധി വരും എന്ന് തോന്നുന്നത് .പലതും വായിച്ചതില്‍ നിന്നും മിഡ് ലൈഫ് ക്രൈസസ്സിനുള്ള എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട് .ഡിപ്രഷനേക്കാളും മിഡ് ലൈഫ് ക്രൈസസ് ആണ് നല്ലത് .കാരണം കുറച്ചു കഴിയുമ്പോള്‍ പോകും .ജീവിതത്തില്‍ യാതൊരു ഉദ്ദേശങ്ങളും ഇല്ലെന്നുള്ളതാണ് ഇപ്പോഴത്തെ പ്രശ്‌നം, ഇതുവരെ ജീവിച്ചിട്ടും ഒന്നും നേടിയില്ല എന്ന് തോന്നുന്നു .ഞാനൊക്കെ വളരെ അനുഗ്രഹിക്കപ്പെട്ട ആളാണ് .പക്ഷേ അതൊന്നും എനിക്ക് കാണാന്‍ സാധിക്കുന്നില്ല. 2023 ഇതിനെല്ലാം പരിഹാരമായേക്കും എന്നാണ് കരുതുന്നത് എന്നാണ് രഞ്ജിനി ഹരിദാസ് യൂട്യൂബ് വീഡിയോയില്‍ പറയുന്നത്.