News

അടുത്ത അദ്ധ്യയന വര്‍ഷത്തെ പ്രവേശനം ഏപ്രില്‍ 17 മുതല്‍

30 March 2023 , 4:57 PM

 

തിരുവന്തപുരം: അടുത്ത അദ്ധ്യയന
വര്‍ഷത്തെ ഒന്നാം ക്ലാസ് പ്രവേശനം ഏപ്രില്‍ 17 മുതല്‍ ആരംഭിക്കും. വിവിധ ക്ലാസുകളിലെ പ്രവേശനവും
പരീക്ഷാഫലങ്ങളും സംബന്ധിച്ച കലണ്ടര്‍ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു.
        ഒന്നാം ക്ലാസ് പ്രവേശന നടപടികള്‍ ഏപ്രില്‍ 17 മുതല്‍ ആരംഭിക്കും. മെയ് രണ്ടിനു ശേഷം ടിസി കൊടുത്തുള്ള പ്രവേശനം നടത്തും. നാളെ അടയ്ക്കുന്ന സ്‌ക്കൂള്‍ ജൂണ്‍ ഒന്നിന് പുതിയ അദ്ധ്യയന വര്‍ഷത്തെ ക്ലാസുകള്‍ക്കായി തുറക്കും. 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷാഫലം മെയ് 2ന് പ്രസിദ്ധീകരിക്കും.