Entertainment

നരേനും മഞ്ജുവിനും ആൺകുഞ്ഞ് പിറന്നു

25 November 2022 , 3:47 PM

 

ടന്‍ നരേന്‍ ഒരു വീട്ടുവിശേഷവുമായാണ് ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമെത്തിയത്, തനിക്കും ഭാര്യ മഞ്ജുവിനും ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞതിഥിയുടെ കൈമാത്രമുള്ള ചിത്രം പങ്കുവെച്ച് തങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് ജനിച്ചുവെന്ന സന്തോഷം നരേന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മീര ജാസ്മിന്‍, സരിത ജയസൂര്യ, മുന്ന, പ്രിയങ്ക നായര്‍ , ഷറഫുദ്ദീന്‍, സംവൃത സുനില്‍ , കൃഷ്ണപ്രഭ തുടങ്ങിയ താരങ്ങളും ആരാധകരുമുള്‍പ്പെടെ നിരവധി പേരാണ് മഞ്ജുവിനും നരേനും ആശംസ അറിയിച്ചെത്തിയത്. കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി വരികയാണെന്ന സന്തോഷവാര്‍ത്ത 15-ാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു നരേന്‍ ആരാധകരെ അറിയിച്ചത് എന്നതും വിശേഷമാണ്. ഇവര്‍ക്ക് പതിനാല് വയസുളള തന്മയ എന്നൊരു മകള്‍ കൂടിയുണ്ട്. മകളുണ്ടായി ഏറെ കാത്തിരുന്ന ശേഷമാണ് മറ്റൊരു അതിഥി എത്തുന്നത്.