News

ഓണ്‍ലൈന്‍ ചാറ്റിങ്ങ് ആപ്പിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിലായി

01 December 2022 , 7:25 PM

 

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പോലീസ് പിടിയില്‍. ചാത്തന്നൂര്‍ ചന്തമുക്കില്‍ ഓമന വിലാസത്തില്‍ ശ്രീജിത്ത്(20) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ഓണ്‍ലൈന്‍ ചാറ്റിങ്ങ് ആപ്പിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. 29.11.2022 ന് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി ബീച്ചിലും മറ്റു കൊണ്ട് പോയ ശേഷം റെയില്‍വേ സ്റ്റേഷനു സമീപമുള്ള പൊളിഞ്ഞുകിടക്കുന്ന കെട്ടിടത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിച്ച പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാവാണ് പീഡനവിവരം പോലീസിനെ അറിയിച്ചത്. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യ്ത ഈസ്റ്റ് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.