News

വളർത്തുമൃഗങ്ങളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു

26 March 2023 , 9:36 AM

 

കൊല്ലം: ചിതറയിൽ വളർത്തുമൃഗങ്ങളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരപ്പിൽ സ്വദേശി സുമേഷാണ് പിടിയിലായത്. ക്ഷീര കർഷകനായ സലാഹുദ്ദീന്റെ പശുവിനെയാണ് ക്രിമിനലായ സുമേഷ് ഉപദ്രവിച്ചത്. പശുവിനെ റബ്ബർ തോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്നു. ഉച്ചയോടെ പശുവിനെ അഴിച്ച് മാറ്റി കെട്ടാൻ എത്തിയപ്പോൾ പ്രതി പശുവിനെ ഉപദ്രവിക്കുന്നതാണ് കണ്ടത്.

 

സലാഹുദ്ദീൻ ബഹളം വച്ചതോടെ ഇവിടെ നിന്ന് ഓടി രക്ഷപെട്ട സുമേഷ് വീടിനുള്ളിൽ കയറി. മാസങ്ങൾക്ക് മുൻപ് സലാഹുദ്ദീന്റെ മറ്റൊരു പശു ചത്തിരുന്നു.  പശുവിനെ പീഡിപ്പിച്ചു കൊന്നതാണെന്ന് സുമേഷ് പിന്നീട് പരസ്യമായി വിളിച്ചു പറഞ്ഞിരുന്നുപശുവിനെ പീഡിപ്പിച്ചു കൊന്നതാണെന്ന് സുമേഷ് പിന്നീട് പരസ്യമായി വിളിച്ചു പറഞ്ഞിരുന്നു. മദ്യലഹരിയിൽ പറഞ്ഞതാണെന്ന്  കരുതി അന്ന് പരാതിയുമായി പോയില്ല. ലൈംഗിക അതിക്രമം ഇന്ന് നേരിൽ കണ്ടതോടെയാണ് പൊലീസിനെ വിവരം അറിയിച്ചത്. ലഹരിക്ക് അടിമയായ പ്രതി സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പകൽ സമയങ്ങളിൽ  അതിക്രമം കാണിക്കാറുണ്ടെന്ന് പരാതികളുണ്ട്. ചിതറ പോലീസ് സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് സുമേഷിനെ വീടിനുള്ളിൽ നിന്ന് പിടികൂടിയത്.സ്കൂൾ കുട്ടികൾക്ക് നേരെ അശ്ലീല ചേഷ്ടകൾ കാണിക്കുന്നതും പതിവാണ്. പൊലീസ് എന്തുമ്പോൾ മാനസികാസ്വാസ്ഥ്യം കാണിച്ചു രക്ഷപ്പെടുത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് നാട്ടുകാർ പറയുന്നു.