News

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബോംബുവെച്ചിട്ടുണ്ടെന്ന് വ്യാജ ഫോണ്‍ സന്ദേശഭീഷണിമുഴക്കിയ യുവാവ് അറസ്റ്റില്‍

11 January 2023 , 12:06 PM

 

കണ്ണൂർ: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബോംബുവെച്ചിട്ടുണ്ടെന്ന് വ്യാജ ഫോണ്‍ സന്ദേശഭീഷണിമുഴക്കിയ യുവാവ് അറസ്റ്റില്‍.

കണ്ണൂര്‍ സിറ്റിയിലെ നാലുവയല്‍ സ്വദേശി റിയാസാ(29)ണ് പൊലിസ് പിടിയിലായത്. 

മദ്യലഹരിയിലാണ് ഫോണ്‍ ഭീഷണി മുഴക്കിയതെന്നു ഇയാള്‍ പൊലിസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ ടോള്‍ ഫ്രീനമ്പറായ 112-ല്‍ വിളിച്ചയാളെ കണ്ണൂര്‍ ടൗണ്‍ പൊലിസ് തിരിച്ചറിഞ്ഞിരുന്നു.

കണ്ണൂര്‍ സിറ്റി പൊലിസ് സ്‌റ്റേഷനിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. 

കണ്ണൂര്‍ ടൗണ്‍ എസ്. ഐ സി. എച്ച്‌ നസീബിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. 

ചൊവ്വാഴ്ച്ച രാത്രി എട്ടുമണിക്കാണ് അടിയന്തിരസഹായത്തിനുളള പൊലിസ് എമര്‍ജന്‍സി നമ്പറായ 112-ലേക്ക് ഫോണ്‍വിളിയെത്തിയത്.