News

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് യുവതിയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഉത്തര്‍ പ്രദേശുകാരനായ യുവാവ് അറസ്റ്റില്‍

25 November 2022 , 4:35 AM

 

കാസർകോട്: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് യുവതിയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഉത്തര്‍ പ്രദേശുകാരനായ യുവാവ് അറസ്റ്റില്‍.

ഏഴുലക്ഷം രൂപയാണ് പ്രതി യുവതിയില്‍ നിന്നും തട്ടിയെടുത്തത്. 

കാസര്‍കോട് സൈബര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് ബറേലി സ്വദേശി മുഹമ്മദ് ഷാരിക്ക് (19) ആണ് അറസ്റ്റിലായത്.

സെപ്റ്റംബറിലാണ് ഷാരിക് മധൂര്‍ സ്വദേശിയായ യുവതിയെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ടത്. 

പ്ലസ് ടുവിന് ഒരുമിച്ചു പഠിച്ചതാണെന്ന് പറഞ്ഞായിരുന്നു സൗഹൃദത്തിന്റെ തുടക്കം.