News

ബദിയഡുക്ക കെടഞ്ചിയില്‍ വീടിനു മുകളില്‍ നിന്നും വീണ യുവാവ് മരിച്ചു

24 November 2022 , 12:05 AM

 

 

ബദിയഡുക്ക: വീടിനു മുകളില്‍ നിന്നും വീണ് യുവാവ് മരിച്ചു. കെടഞ്ചിയിലെ  ഗംഗാധരനായക്ക് (42) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വീടിന് സമീപമുള്ള ബന്ധുവീടിന് മുകളില്‍ നിന്നാണ് കാല്‍ വഴുതി വീണത്. ഭാര്യ: ഹേമാവതി.  മഹാലിംഗനായക്ക് - യശോദ എന്നിവരുടെ മകനാണ്. സഹോദരങ്ങള്‍ : രാഘവ ,രാജ, നളിനി, പ്രേമ.