News

വാഹന അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം

30 March 2023 , 12:15 AM

 

കൊച്ചി: വാഹന അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കിഴക്കേ കടുങ്ങല്ലൂർ സ്വദേശി ഉമേഷ് ബാബു (54), ഭാര്യ നിഷ (44) എന്നിവരാണ് മരിച്ചത്.

രാത്രി 7.40 ന് ആയിരുന്നു അപകടം. ഇടപ്പള്ളി ഭാഗത്ത് നിന്ന് ആലുവയിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ അതേ ദിശയിൽ വന്ന ടാങ്കർ ലോറിക്കടിയിൽപ്പെട്ടായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്ത് വച്ച് മരിച്ചു. ടാങ്കർ ലോറി ഇരുവരുടേയും ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ച ശേഷം മൃതദേഹങ്ങള്‍ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന്ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. വിദ്യാർത്ഥികളായ നിമേഷ്, നിതിഷ, നിമിഷ എന്നവരാണ് മക്കൾ.