News

തൃശൂരില്‍ തൊഴുത്തില്‍ കെട്ടിയിട്ട പശുക്കുട്ടിയെ പുലി കൊന്നു

31 May 2023 , 4:16 PM

 


തൃശൂര്‍:  പാലപ്പിള്ളി കുണ്ടായിയില്‍ വീണ്ടും പുലിയിറങ്ങി
തൊഴുത്തില്‍ കെട്ടിയിട്ട പശുക്കുട്ടിയെ കൊന്നു. കുണ്ടായി കുരിക്കില്‍ അലീമയുടെ പശുക്കുട്ടിയെയാണ് പുലി കൊന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുലര്‍ച്ചെ പശുവിനെ കറക്കാന്‍ ചെന്ന വീട്ടുകാരാണ് തൊഴുത്തില്‍ പശുക്കുട്ടിയെ ചത്ത നിലയില്‍ കണ്ടത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിക്ക് സമീപത്തുള്ള  തൊഴുത്തിലാണ് പുലിയെത്തിയത്. വനപാലകര്‍ സ്ഥലത്തെത്തി പശുക്കുട്ടിയെ കൊന്നത്  പുലിയാണെന്ന് സ്ഥിരീകരിച്ചു.
രണ്ടാഴ്ച മുന്‍പ് പഞ്ചായത്തംഗം ഷീലയുടെ  പശുക്കുട്ടിയെയും പുലി കൊന്നിരുന്നു. തുടര്‍ച്ചയായി പ്രദേശത്ത് പുലിയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ആദിവാസികളും തോട്ടം തൊഴിലാളികളും താമസിക്കുന്ന പ്രദേശത്ത് ഇറങ്ങിയ പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.