News

കിഴക്കേ കല്ലടയിൽ സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

24 November 2022 , 5:05 PM

 

കൊല്ലം: കിഴക്കേ കല്ലടയിൽ സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ.കിഴക്കേ കല്ലടയിലെ എയ്ഡഡ് സ്കൂൾ അധ്യാപകൻ ജോസഫ് കുട്ടിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.ഇയ്യാളെ കിഴക്കേ കല്ലട സ്‌റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.പൂര്‍വ്വ വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് അധ്യാപകനെതിരെ പരാതി നൽകിയിരിക്കുന്നത്.കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനികൾ സ്കൂൾ അധികൃതര്‍ക്ക് പരാതി നൽകിയിരുന്നു.പ്രിൻസിപ്പാൾ ഇത് സി.ഡബ്ലൂ.സിക്കും പൊലീസിനും കൈമാറുകയായിരുന്നു.തുടര്‍ന്ന്കേസെടുത്ത കിഴക്കേ കല്ലട പൊലീസ് അധ്യാപകനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.