News

ട്രെയിനിൽ മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: സൈനികൻ അറസ്റ്റിൽ

18 March 2023 , 10:40 AM

 

പത്തനംതിട്ട : ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന  പരാതിയിൽ പത്തനംതിട്ട സ്വദേശിയായ സൈനികൻ അറസ്റ്റില്‍. മണിപ്പാൽ സർവകലാശാലയിലെ മലയാളി വിദ്യാർഥിനിയെയാണ് പീഡിപ്പിച്ചത്. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ വെച്ചാണ് സംഭവം. പ്രതി പത്തനംതിട്ട, കടപ്ര സ്വദേശി പ്രതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി തിരുവനന്തപുരം സ്വദേശിയാണ്. രാജധാനി എക്സ്‌പ്രസിൽ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിൽ വെച്ചാണ് സംഭവം നടന്നത്. പ്രതി ജമ്മു കശ്മീരിൽ സൈനികനാണ്. ഇയാൾ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു.