News

നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞ പിക്ക് അപ് വാനിനടിയിൽപെട്ട് സ്‌കൂട്ടർ യാത്രികൻ മരിച്ചു

02 December 2022 , 7:08 PM

 

കൊട്ടാരക്കര: നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞ പിക്ക് അപ് വാനിനടിയിൽപെട്ട് സ്‌കൂട്ടർ യാത്രികൻ മരിച്ചു. വെണ്ടാർ പൊങ്ങൻപാറ മണിമംഗലത്ത് വീട്ടിൽ(ആഴാന്തക്കാല) രവീന്ദ്രൻപിള്ള(65) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ഷൈലജ(56)യെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ കൊട്ടാരക്കര പുത്തൂർ റോഡിൽ പത്തടി ജങ്ഷന് സമീപമായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തു നിന്നും വരികയായിരുന്ന ദമ്പതിമാർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് എതിര വെന്ന പിക്ക് അപ് വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പിക്ക് അപ് വാനിനടിയിൽപെട്ട രവീന്ദ്രൻപിള്ള തൽക്ഷണം മരിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മക്കൾ: അരുൺ രാജ്, രജിന. മരുമകൻ: സുധി.