News

സ്‌കൂൾ വിദ്യാർത്ഥിയെ കഞ്ചാവ് നൽകി പീഡിപ്പിച്ചു. പ്രതി അറസ്റ്റിൽ കൂട്ടുപ്രതിക്കായി തിരച്ചിൽ

One Minute news

10 December 2022 , 11:41 AM

 

കൂട്ടുപ്രതിയെ പോലീസ് തിരയുന്നു

കണ്ണൂർ: ഒൻപതാം ക്ലാസ്  വിദ്യാർത്ഥിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 14 കാരനാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ ടൗൺ സ്വദേശി ഷെരീഫിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ കുട്ടിയെ എത്തിച്ചാണ് ഇയാൾ  പീഡിപ്പിച്ചത്.  കൂടെ മറ്റൊരാൾ കൂടിയുണ്ടായിരുന്നതായി വിവരമുണ്ട്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ സിറ്റി പൊലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.