INTERNATIONAL NEWS

ആദ്യ കൺമണിയെ വരവേൽക്കാനൊരുങ്ങി ഒരേ ലിംഗത്തിലുള്ള ദമ്പതിമാർ

09 January 2023 , 2:40 PM

 

അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ നടന്ന അത്യാഡംബര ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹമായിരുന്നു ആദ്യത്തിയുടേയും അമിത്തിൻ്റെയും., ലോകം മുഴുവൻ ചർച്ചയായ സ്വവർഗവിവാഹം വിദേശ മാധ്യമങ്ങൾ വരെ വാർത്തയാക്കിയിരുന്നു.

ആദ്യ കൺമണിയെ വരവേൽക്കാനൊരുങ്ങി ഒരേ ലിംഗത്തിലുള്ള ദമ്പതിമാർ., 2016 ലാണ് ആദിത്യ മതിരാജുവും അമിത് ഷായും ആദ്യമായി കണ്ടുമുട്ടുന്നത്. ഒരു സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനിടെയായിരുന്നു ഇരുവരുടേയും ജീവിതം മാറ്റി മറിച്ച ഈ കണ്ടുമുട്ടൽ. തുടർന്ന് ഉടലെടുത്ത സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഒരു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുന്നത്. അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ നടന്ന അത്യാഡംബര ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹമായിരുന്നു ആദ്യത്തിയുടേയും അമിത്തിൻ്റെയും., ലോകം മുഴുവൻ ചർച്ചയായ സ്വവർഗവിവാഹം വിദേശ മാധ്യമങ്ങൾ വരെ വാർത്തയാക്കിയിരുന്നു. എന്നാൽ ഇവർ ഇരുവരും ഇപ്പോൾ ഏറെ സന്തോഷത്തിലാണ് കാരണം മറ്റൊന്നുമല്ല 

തങ്ങളുടെ ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണിപ്പോൾ. വിവാഹിതരായ ശേഷം തന്നെ സ്വന്തമായി ഒരു കുഞ്ഞ് വേണമെന്നായിരുന്നു ആദിത്യയുടേയും അമിത്തിൻ്റെയും ആഗ്രഹം. ഇതിനായി സറോഗസി, എഗ് ഡോണർ തുടങ്ങിയവയെ കുറിച്ചെല്ലാം പഠിച്ചു. അടുത്ത കടമ്പ എഡ് ഡോണറെ കണ്ടെത്തുക എന്നായിരുന്നു. ശേഷം നാല് തവണ ഐവിഎഫ് ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ ഇരുവരേയും തേടി ആ സന്തോഷ വാർത്ത എത്തിയിരിക്കുന്നത്. മറ്റാരേയും പോലെ ഒരേ ലിംഗത്തിലുള്ള ദമ്പതിമാർക്കും തങ്ങൾ ആഗ്രഹിക്കുന്ന പോലെ ജീവിതം മുന്നോട്ട് നയിക്കാമെന്ന് ഇതിലൂടെ എല്ലാവർക്കും വ്യക്തമാകും. നിരവധി പേരാണ് ഞങ്ങളെ അഭിനന്ദിച്ചും സമാന രീതിയിൽ കുഞ്ഞ് വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചും മുന്നോട്ട് വന്നിരിക്കുന്നത്. ആദിത്യ പറഞ്ഞു.