News

കൂട്ടുകാരുമായി പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി മുങ്ങിമരിച്ചു

25 March 2023 , 8:05 PM

 

ആലപ്പുഴ : പമ്പാനദിയിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. തകഴി പടഹാരം പുത്തൻപുരയിൽ ഗ്രിഗറി - ഷീജ ദമ്പതികളുടെ മകൻ ജീവൻ ഗ്രിഗറി (17) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്  3ഓടെ കുന്നുമ്മ പുലിമുഖം ജട്ടിയിലായിരുന്നു അപകടം.
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഗ്രിഗറി വില്ലേജ് ഓഫീസിൽ നിന്നും നീറ്റ് പരീക്ഷക്കു വേണ്ടിയുള്ള സർട്ടിഫിക്കറ്റ് വാങ്ങാൻ പോയതാണ്.ഇതിനിടെ സുഹൃത്തുക്കളുമായി പമ്പയാറ്റിലെ കുന്നുമ്മ പുലിമുഖം ജട്ടിയിൽ
കുളിക്കാനിറങ്ങിയ വിദ്യാർത്ഥി താഴുകയായിരുന്നു. കുട്ടികളുടെ ബഹളം കേട്ട് നാട്ടുകാരെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് തകഴി അഗ്നിശമന സേനാ അംഗങ്ങളുടെ തെരച്ചിലിനൊടുവിൽ മൃതദേഹം വൈകിട്ട്  കണ്ടെത്തുകയായിരുന്നു. മൃതദേഹം  ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ .  തകഴി ഡി.ബി.എച്ച്.എസ്.എസ് ലെ പ്ലസ് ടു ബയോളജി സയൻസ് വിദ്യാർത്ഥിയാണ്.