PRAVAASA LOKAM

സൗദി അറേബ്യയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ് കൊല്ലം സ്വദേശി മരിച്ചു

28 December 2022 , 10:43 AM

 

കൊല്ലം കിളികൊല്ലൂര്‍ ടി.കെ.എം കോളജ് വാർഡില്‍ ചാമവിള വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ നജീം ഷാഹുല്‍ ഹമീദാണ് (52) മരിച്ചത്.

റിയാദ്: സൗദി അറേബ്യയില്‍ ജോലിക്കിടെ മലയാഴി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കിളികൊല്ലൂര്‍ ടി.കെ.എം കോളജ് വാർഡില്‍ ചാമവിള വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ നജീം ഷാഹുല്‍ ഹമീദാണ് (52) മരിച്ചത്. തെക്കുപടിഞ്ഞാറൻ സൗദിയിൽ ജീസാന് സമീപം സബിയയില്‍ ആയിരുന്നു അന്ത്യം.  ബിൻസാഗര്‍ കമ്പനിയുടെ ജിസാന്‍ ശാഖക്ക് കീഴിൽ സബിയ ഡിപ്പോയിൽ സ്‌റ്റോർ കീപ്പറായിരുന്നു. വെയർഹൗസിനോട് ചേർന്നുള്ള ടോയ്‌ലറ്റിലേക്ക് പോകുന്നതിനിടെ വഴിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകർ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നതായാണ് വിവരം. പോലീസെത്തി മൃതദേഹം സബിയ ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 26 വർഷമായി സബിയയില്‍ ജോലി ചെയ്യുന്ന നജീം ഒരു വർഷം മുമ്പാണ് നാട്ടില്‍ വന്നു മടങ്ങിയത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഹവ്വാ ഉമ്മയാണ് മാതാവ്.