News

കണ്ണൂരിൽ നൂറ് വെടിയുണ്ടകൾ പിടികൂടി

16 November 2022 , 1:20 PM

 

കണ്ണൂർ: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്ന് നൂറ് വെടിയുണ്ടകൾ പിടികൂടി. അന്വേഷണം ആരംഭിച്ച് പൊലീസ് . കർണാടക ട്രാൻസ്പോർട്ട് ബസിൽ ഉപേക്ഷിച്ച നിലയിലായിരുന്നു നൂറ് വെടിയുണ്ടകൾ.  പിടിച്ചെടുത്ത വെടിയുണ്ടകൾ തുടർ നടപടികൾക്കായി ഇരിട്ടി പൊലീസിന് കൈമാറി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വന്യ ജീവികളെ വേട്ടയാടുന്നതിനായി നാടൻ തോക്കിൽ ഉപയോ​ഗിക്കുന്ന തിരകളാണ് പിടിച്ചെടുത്തവയെന്ന് പോലീസ് പറയുന്നു.