News

ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളെ കാട്ടാനാക്കൂട്ടം ഇടിച്ചുമറിച്ചു

13 November 2022 , 2:47 PM

 

ഇടുക്കി: ആനക്കുളത്ത് ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളെ കാട്ടാനക്കൂട്ടം ആക്രമിച്ചു. കുറ്റിപ്പാലയില്‍ വീട്ടില്‍ ജോണി, ഭാര്യ ഡെയ്‌സി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ പള്ളിയില്‍ പോകുമ്പോഴായിരുന്നു ആക്രമണം. ആനക്കുളത്ത് ഇടക്കിടെ ആനകള്‍ ഇറങ്ങുക പതിവാണ്. വാഹനം മറിച്ചിട്ട ആന വാഹനത്തിനു കേടുപാടുകള്‍ വരുത്തി. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. ആക്രമണം നടന്നയുടന്‍ നാട്ടുകാര്‍ പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടാനയെ തുരത്തിയോടിച്ചു. അപകടത്തില്‍ പരുക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിച്ചു. റോഡരുകിലേയ്ക്ക് തെറിച്ചുവീണ ദമ്പതികളെ നാട്ടുകാരുടെ സമയോജിതമായ ഇടപെടല്‍ മൂലമാണ് രക്ഷിക്കാനായത്.