Tourism

ആയിക്കര ഹാര്‍ബറില്‍ ഭീമന്‍ തിമംഗല സ്രാവിറങ്ങി; മത്സ്യ തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും കൗതുകം

16 January 2023 , 12:04 PM

 

 

കണ്ണൂര്‍: ആയിക്കര മാപ്പിള ബേ ഹാര്‍ബറില്‍ നാട്ടുകാരിലും മത്സ്യത്തൊഴിലാളികളിലും കൗതുകമുണര്‍ത്തി ഭീമന്‍ തിമിംഗല സ്രാവിറങ്ങി. കണ്ണൂര്‍ ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ ആയിക്കര മാപ്പിള ബേ ഫിഷിങ് ഹാര്‍ബറില്‍ ഞായറാഴ്‌ച്ച വൈകുന്നേരം ആറുമണിക്ക് തിമിംഗല സ്രാവ് സംരക്ഷണ സന്ദേശം അറിയിച്ചു കൊണ്ട് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ യുടെ നേതൃത്വത്തില്‍ തിമിംഗല സ്രാവ് സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഭീമന്‍ തിമിംഗല സ്രാവിന്റെ മാതൃക പ്രദര്‍ശിപ്പിച്ചത്.

 

ഇന്ത്യയുടെ തീരത്തു പ്രജനനത്തിനായി എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ മീനായ തിമിംഗല സ്രാവുകള്‍ പലപ്പോഴും മല്‍സ്യബന്ധന വലകളില്‍ കുടുങ്ങാറുണ്ട്. ഇതിനെ കുറിച്ചു കേരളത്തിലെ തീരപ്രദേശങ്ങളില്‍ ഉള്ള മത്സ്യത്തൊഴിലാളികള്‍ക്ക് തിമിംഗല സ്രാവിനെയും അതിന്റെ സംരക്ഷണത്തിന്റെ ആവശ്യതയെക്കുറിച്ചും ക്ലാസ്സുകളും മറ്റു പരിപാടികളും സംസ്ഥാനവനംവകുപ്പ് വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ആയിക്കര ഹാര്‍ബറില്‍ തിമിംഗല സ്രാവിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചത്.

 

പ്രദര്‍ശനത്തിന്റെ കൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് ഫീല്‍ഡ് ഓഫീസറായ കുമാരി സ്വാതി കെ നമ്ബ്യാര്‍ ക്ളാസെടുത്തു. 100 വര്‍ഷത്തിന് മുകളില്‍ ജീവിക്കുന്ന ഈ സ്രാവുകള്‍ 30 വയാസവുമ്ബോള്‍ മാത്രമാണ് പ്രായപൂര്‍ത്തി ആവുന്നത്. 

 

അതുകൊണ്ട് തന്നെ, ഇവ അതി തീവ്ര വംശ നാശ  ഭീഷിണി നേരിടുന്നു.അതുകൊണ്ടു തന്നെ ഇവയെ പിടിക്കുവാനോ, കൊല്ലുവാനാ പാടുള്ളതല്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍പറഞ്ഞു.

 

അതി തീവ്ര വംശനാശ ഭീഷിണി നേരിടുന്ന തിമിംഗല സ്രാവുകളുടെ എണ്ണം ചുരുങ്ങുന്നത് ശാസ്ത്രലോകം വളരെ ഭീകരതയോടെയാണ് നോക്കി കാണുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ സാജന്‍ ജോണ്‍ അഭിപ്രായപ്പെട്ടു. 

 

40 അടി നീളമുള്ള ഈ തിമിംഗല സ്രാവ് മോഡല്‍ ഇന്ത്യയുടെ പല കടലോര പ്രദേശങ്ങളിലും ബോധവത്കരണ പരിപാടിയുടെ പ്രധാന ആകര്‍ഷണമാണ്.