News

സി.പി.എം ജനകീയ പ്രതിരോധ യാത്രക്ക് ഉജ്വല തുടക്കം

20 February 2023 , 6:18 PM

 

 

കാസർകോട്: ആയിരങ്ങൾ പങ്കെടുത്ത മഹാസമ്മേളനത്തോടെ സിപിഎം ജനകീയ പ്രതിരോധ ജാഥക്ക് തുടക്കം. കേരളത്തെ വരിഞ്ഞുമുറുക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കാസർകോട്   മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജാഥാ ക്യാപ്റ്റന് പതാക കൈമാറി.

സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി കെ ബിജു മാനേജരായ ജാഥയിൽ കേന്ദ്ര കമ്മിറ്റി അംഗം സി എസ്‌ സുജാത, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്‌, ജെയ്‌ക്‌ സി തോമസ്‌, കെ ടി ജലീൽ എംഎൽഎ എന്നിവർ സ്ഥിരാംഗങ്ങളാണ്‌.

മാർച്ച് 18 - ന്  തിരുവനന്തപുരത്ത് ജാഥ സമാപിക്കും