News

തിരുവനന്തപുരത്ത് പോലീസിന് നേരെ ബോംബെറിഞ്ഞു

13 January 2023 , 4:58 PM

 

തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പോലീസുനു നേരെ ബോംബേറിഞ്ഞു.
കണിയാപുരത്ത് ആണ് സംഭവം. തലനാരിഴയ്ക്കാണ് പോലീസുകാര്‍ രക്ഷപ്പെട്ടത്. അണ്ടൂര്‍ക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീര്‍, ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതികള്‍ പോലീസിന് നേരെ മഴുവും എറിഞ്ഞു. പ്രതികളില്‍ ഒരാളായ ഷമീറിനെയും ഇയാളുടെ മാതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഷമീറിന്റെ സഹോദരനായ ഷഫീക്ക് ഓടി രക്ഷപ്പെട്ടു. പ്രതികളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതിനു ശേഷം കസ്റ്റഡിയിലിരിക്കെ പ്രതി ഷമീര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഷെമീര്‍ സെല്ലിനുള്ളില്‍ വെച്ച് ബ്ലെയ്ഡു കൊണ്ട് കഴുത്തില്‍ പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.