PRAVAASA LOKAM

ഡേറ്റിംഗ് ആപ്പിലൂടെ പരിചയം; 25കാരനെ കൊലപ്പെടുത്തി സ്വകാര്യ ഭാഗങ്ങൾ ഭക്ഷിച്ച 47 കാരന് പരോളില്ലാതെ ജീവപര്യന്തം തടവ്

20 December 2022 , 7:58 AM

 

 

മിഷിഗൺ: ഗേ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 25 കാരനെ ക്രൂരമായി കൊലപ്പെടുത്തി സ്വകാര്യ ഭാഗങ്ങൾ ഭക്ഷിച്ച 47 കാരനെ പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കെവിൻ ബേക്കൻ(25) എന്ന വിദ്യാർത്ഥിയെയാണ് മാർക്ക് ലാറ്റൻസ്‌ക്കി(52) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. 25 വയസ്സുള്ള കോളേജ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയശേഷം തലകീഴായി കെട്ടിതൂക്കി ശരീരത്തിലെ സ്വകാര്യഅവയവങ്ങൾ ഭക്ഷിച്ചു എന്നായിരുന്നു കേസ്. പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം തടവിന് ഡിസംബർ 15ന്  കോടതി വിധി പുറപ്പെടുവിച്ചു.  ബെന്നിംഗ്ടൺ ടൗൺഷിപ്പിൽ 2019 ഡിസംബർ 24നായിരുന്നു സംഭവം. ഡിസംബർ 28നായിരുന്നു വികൃതമാക്കപ്പെട്ട ശരീരം കണ്ടെത്തിയത്. സെപ്റ്റംബർ മാസം പ്രതികുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു. മിഷിഗൺ യൂണിവേഴ്‌സിറ്റി ഹെയർ സ്റ്റയലിസ്റ്റ് വിദ്യാർത്ഥിയായിരുന്ന ബേക്കൻ ഗെ ആപ്പിലൂടെയാണ് പ്രതിയുമായി ബന്ധപ്പെടുന്നത്. 2019 ലെ ക്രിസ്മസ് ബ്രേക്ക് ഫാസ്റ്റിന് കാണാതിരുന്നതിനെ തുടർന്ന് ബേക്കനെ കുറിച്ച് അന്വേഷണം ആരംഭിച്ചത്.  ഗേ ആപ്പിലൂടെ പരിചയപ്പെട്ട ഒരാളെ കാണുവാനാണ് ബേക്കൻ പോയതെന്നായിരുന്നു ബേക്കന്റെ റൂം മെയ്റ്റ് പറഞ്ഞതനുസരിച്ച് ലഭിച്ച വിവരം. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. അന്വേഷണോദ്യോഗസ്ഥരുടെ മുമ്പിൽ പ്രതി കുറ്റം സമ്മതിക്കുകയും ക്രൂരമായ കൊലപാതകവും, തുടർന്നുണ്ടായ സംഭവങ്ങളും വിവരിക്കുകയും ചെയ്തു. തുടർന്നാണ് കഴിഞ്ഞ ദിവസം വിധി വന്നത്.