News

ഓൺലൈനായിട്ട് പരിശോധിക്കുന്നതിനിടെ വനിതാ ഡോക്ടറെ ലൈംഗീകാവയവം ഉയർത്തി കാണിച്ച 21 കാരൻ അറസ്റ്റിൽ

31 January 2023 , 2:29 PM

 

പത്തനംതിട്ട: ഓൺലൈനായിട്ട് പരിശോധിക്കുന്നതിനിടെ വനിതാ ഡോക്ടറെ ലൈംഗീകാവയവം ഉയർത്തി കാണിച്ച 21 കാരൻ അറസ്റ്റിൽ. സർക്കാരിന്റെ ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷൻ പോർട്ടലായ ഈ സജീവിനിയിൽ ഡ്യൂട്ടി ചെയ്തിരുന്ന ഡോക്ടർക്ക് മുമ്പാകെയാണ് ഓൺലൈനിൽ വന്ന് യുവാവ് നഗ്നതാ പ്രദർശനം നടത്തിയത്. തൃശൂർ തൃശ്ശൂർ ഊരകം കരിമണ്ണൂർ പൊട്ടച്ചിറ കൊഴ കുഴിപറമ്പിൽ വീട്ടിൽ ഷാജഹാൻറെ മകൻ ഷുഹൈബ് (21) ആണ് ആറന്മുള പോലീസിൻറെ പിടിയിലായത്. ഈ സജീവിനി പ്രകാരം വീട്ടിലിരുന്ന് ഓൺലൈനായി ഡ്യൂട്ടി ചെയ്തിരുന്ന കോന്നി മെഡിക്കൽ കോളേജിലെ സൈക്യാട്രി ,വിഭാഗം ഡോക്ടർക്ക് മുന്നിലാണ് ഷുഹൈബ് നഗ്നതാ പ്രദർശനം നടത്തിയത് .ഡോക്ടർ ഉടൻ തന്നെ കോന്നി മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഡോക്ടർ മറിയം വർഗീസ് മുഖാന്തരം പരാതി ഇമെയിൽ വഴി കോന്നി പോലീസ് സ്റ്റേഷനിലേക്ക് അയച്ചു .ഡോക്ടർ ഡ്യൂട്ടി ചെയ്തിരുന്ന സ്ഥലം ആറന്മുള പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ആയതിനാൽ പരാതി തുടർനടപടിക്കായി അവിടേക്ക് മാറ്റി .തുടർന്ന് ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം അന്വേഷണം ആരംഭിച്ചു. ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത പ്രതിയുടെ വിലാസവും,മറ്റു വിവരങ്ങളും കൃത്യം ആയതിനാൽ ഷുഹൈബിനെ കയ്യോടെ പിടിക്കാൻ പോലീസിന് സാധിച്ചു .പത്തനംതിട്ട കോന്നി ഗവൺമെൻറ് മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർ ആറന്മുള പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജനറൽ ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടർ ആണ് മുഹമ്മദ് ഷുഹൈബിന്റെ ഓൺലൈൻ അപേക്ഷ സ്വീകരിച്ചത് . തുടർന്ന് ഓൺലൈൻ പരിശോധന നടത്തുന്നതിനിടയിൽ യുവാവ് തന്റെ ലൈംഗി കാവയവം ഉയർത്തി വനിതാ ഡോക്ടറേ ,കാണിക്കുകയായിരുന്നു. തുടർന്ന് പരിശോധന അവസാനിപ്പിച്ച് ഡോക്ടർ പോലീസിനും സൈബർസെല്ലിനും പരാതി നൽകി .തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.