13 December 2022 , 8:45 AM
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ എൻജിനിയറിങ് വിഭാഗത്തിൽ 596 ഉം ഔദ്യോഗിക ഭാഷാ വിഭാഗം, എയർ ട്രാഫിക് കൺഡ്രോൾ വിഭാഗങ്ങളിലായി 364 ഉം ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാ സ്ഥാപന മായ എയർപോർട്ട്സ് അതോറി റ്റി ഓഫ് ഇന്ത്യയിൽ (എ.എ.ഐ. എൻജിനീയറിങ് വിഭാഗത്തിൽ ജൂനിയർ എക്സിക്യുട്ടീവുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ്, സിവിൽ, ഇലക്ട്രിക്കൽ, ആർക്കിടെക്ചർ വിഭാഗങ്ങളിലായി 596 ഒഴിവുകളാണുള്ളത്. നിയമനം രാജ്യത്ത് എവിടെയുമാവും. ഒഴിവുകൾ: ഇലക്ട്രോണിക്സ്- 440, ഇലക്ട്രിക്കൽ- 84, സിവിൽ - 62, ആർക്കിടെക്ചർ-10.
യോഗ്യത: ആർക്കിടെക്ചർ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് ആർക്കിടെക്ചറിലുള്ള ബിരുദവും കൗൺസിൽ ഓഫ് ആർക്കിടെക്ചറും മറ്റ് വിഭാഗങ്ങ ളിലേക്ക് സിവിൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ടെലികമ്യൂണി ഇലക്ട്രോണിക്സിൽ സ്പെഷ്യലൈസേഷനോടെയു ള്ള ഇലക്ട്രിക്കൽ എന്നിവയിൽ നേടിയ എൻജിനീയറിങ് ടെക്നോളജി ബിരുദവുമാണ്
യോഗ്യത. ആർക്കിടെക്ചറിലേക്ക് 2022-ലെ ഗേറ്റ് സ്ലോറാണ് പരിഗണിക്കുക. മറ്റ് വിഷയങ്ങളിലേക്ക് 2020, 2021, 2022 വർഷങ്ങളിലെ ഗേറ്റ് സ്ലോർ പരിഗണിക്കും. ബിരുദം കുറഞ്ഞത് 60 ശതമാനം മാർക്കോടെയായിരിക്കണം (ഭിന്നശേഷിക്കാർക്ക് 40 ശതമാനം).
പ്രായം: 2023 ജനുവരി 21-ന് 27 വയസ്സ് കവിയരുത്. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. (എൻ. സി.എൽ.) വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഭിന്നശേഷിക്കാർ ക്ക് 10 വർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും കേന്ദ്ര ഗവ. ചട്ടമനുസരിച്ചുള്ള ഇളവ് ലഭിക്കും.
ശമ്പളം: 40,000-1,40,000 രൂപ. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിയ്ക്കുന്നതിനുമായി www.aai.aero എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 2023 ജനുവരി 21 .
31 May 2023 , 4:40 PM
31 May 2023 , 4:16 PM
31 May 2023 , 4:08 PM
31 May 2023 , 4:00 PM
Comments
RELATED STORIES
കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ വനിതകൾക്ക് ഡ്രൈവർമാരാകാം; അപേക്ഷ ക്ഷണിച്ചു
07 May 2023 , 2:27 PM
നാളത്തെ പി.എസ്.സി പരീക്ഷയുടെ സമയം മാറ്റി
24 April 2023 , 2:31 PM
സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ് നേഴ്സുമാരുടെ ഒഴിവുകൾ
19 February 2023 , 8:29 PM
ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിലെ വിദ്യാഭ്യാസ യോഗ്യത കൂടി തിരുത്താനുള്ള സംവിധ..
06 February 2023 , 2:02 PM
പിഎസ്സി പരീക്ഷ എഴുതുമെന്നറിയിച്ചിട്ട് എത്താത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും
24 January 2023 , 12:15 PM
കൊച്ചി മെട്രോയിൽ അവസരം.
05 January 2023 , 11:22 AM