News

സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്നത് 26,708 വാഹനങ്ങൾ

15 March 2023 , 8:12 AM

 

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് വി​വി​ധ കേ​സു​ക​ളി​ലാ​യി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പ​രി​സ​ര​ത്തു​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് 26,708 വാ​ഹ​ന​ങ്ങ​ൾ. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്റെ ക​ണ​ക്കു​പ്ര​കാ​ര​മാ​ണി​ത്. തൃ​ശൂ​ർ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ളു​ള്ള​ത്. വി​വി​ധ കേ​സു​ക​ളി​ലാ​യി 4157 വാ​ഹ​ന​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ തൃ​ശൂ​ർ സി​റ്റി പ​രി​ധി​യി​ൽ 2401ഉം ​റൂ​റ​ൽ പ​രി​ധി​യി​ൽ 1756 വാ​ഹ​ന​ങ്ങ​ളു​മു​ണ്ട്.

 

മ​ല​പ്പു​റം ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. 3183 വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ഷ​നു​ക​ളി​ൽ കി​ട​ക്കു​ന്നു​ണ്ട്. 2840 വാ​ഹ​ന​ങ്ങ​ളു​ള്ള തി​രു​വ​ന​ന്ത​പു​ര​മാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ലി​ൽ 1779ഉം ​സി​റ്റി​യി​ൽ 1061ഉം ​വാ​ഹ​ന​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ട്. കൊ​ല്ല​മാ​ണ് നാ​ലാ​മ​ത്.കൊ​ല്ല​ത്ത് സി​റ്റി​യി​ൽ 1533ഉം ​റൂ​റ​ലി​ൽ 1003 അ​ട​ക്കം 2536 വാ​ഹ​ന​ങ്ങ​ളു​ണ്ട്.

 

കൂ​ടാ​തെ, റെ​യി​ൽ​വേ പൊ​ലീ​സ് പ​രി​ധി​യി​ൽ ഒ​മ്പ​ത് വാ​ഹ​ന​ങ്ങ​ളു​മു​ണ്ട്. നി​ല​വി​ൽ അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ക​സ്റ്റ​ഡി ആ​വ​ശ്യ​മി​ല്ലാ​തെ​വ​രു​ക​യാ​ണെ​ങ്കി​ൽ സ്വീ​ഷ​ർ മ​ഹ​സ​ർ ത​യാ​റാ​ക്കി വാ​ഹ​ന​ങ്ങ​ൾ ര​സീ​ത് വാ​ങ്ങി വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.ഇ​തി​ൽ തു​ട​ർ​ന​ട​പ​ടി ആ​വ​ശ്യ​മെ​ങ്കി​ൽ റി​പ്പോ​ർ​ട്ട് കോ​ട​തി​ക്ക് ന​ൽ​കും. ഈ ​വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ട​മ​ക​ൾ​ക്ക്​ 451 സി.​ആ​ർ.​പി.​സി പ്ര​കാ​രം കോ​ട​തി വ​ഴി വാ​ഹ​നം വി​ട്ടു​കൊ​ടു​ക്കും.

 

അ​ബ്കാ​രി ആ​ക്ട് പ്ര​കാ​രം പി​ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ സെ​ക്ഷ​ൻ 67(ബി) ​പ്ര​കാ​രം ജി​ല്ല ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​ർ​ക്ക് ക​ണ്ടു​കെ​ട്ട​ലി​ന് കൈ​മാ​റു​ക​യാ​ണ് പ​തി​വ്. കൂ​ടാ​തെ, മെ​റ്റ​ൽ സ്ക്രാ​പ് ട്രേ​ഡ് കോ​ർ​പ​റേ​ഷ​ൻ (എം.​എ​സ്.​ടി.​സി) ലി​മി​റ്റ​ഡ് പ്ലാ​റ്റ്ഫോം വ​ഴി ഓ​ൺ​ലൈ​നി​ലു​ടെ​യും ലേ​ലം ചെ​യ്യു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ളു​ടെ ലേ​ല​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നാ​യി 2022 ന​വം​ബ​ർ 14ന് ​മെ​ക്കാ​നി​ക്ക​ൽ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ​ക്കും ചീ​ഫ് എ​ൻ​ജി​നീ​യ​ർ​ക്കും സ​ർ​ക്കാ​ർ ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്.

 

എ​ന്നാ​ൽ, അ​വ​കാ​ശി​ക​ളി​ല്ലാ​ത്ത ജം​ഗ​മ​വ​സ്തു​വ​ക​ക​ൾ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വാ​ങ്ങേ​ണ്ടി​വ​രു​ന്ന​വ​ക്ക് പ​ക​ര​മാ​യി 2011 കേ​ര​ള പൊ​ലീ​സ് ആ​ക്ട് വ​കു​പ്പ് 56(7) പ്ര​കാ​രം പൊ​ലീ​സ് വ​കു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ക​യോ ലേ​ല​ത്തി​ൽ വി​ൽ​പ​ന​ക്ക് വെ​ക്കു​ക​യോ​യാ​ണ് ചെ​യ്യു​ന്ന​ത്.

 

*വി​വി​ധ ജി​ല്ല​ക​ളി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ പ​ട്ടി​ക*

 

▪️തൃ​ശൂ​ർ 4157

▪️മ​ല​പ്പു​റം 3183

▪️തി​രു​വ​ന​ന്ത​പു​രം 2840

▪️കൊ​ല്ലം 2536

▪️കോ​ഴി​ക്കോ​ട് 2127

▪️പാ​ല​ക്കാ​ട് 2067

▪️എ​റ​ണാ​കു​ളം 1758

▪️ക​ണ്ണൂ​ർ 1678

▪️കാ​സ​ർ​കോ​ട് 1626

▪️ആ​ല​പ്പു​ഴ 1494

▪️കോ​ട്ട​യം 1240

▪️പ​ത്ത​നം​തി​ട്ട 1048

▪️ഇ​ടു​ക്കി 520

▪️വ​യ​നാ​ട് 425